ചന്ദ്രഗിരി-കാഞ്ഞങ്ങാട് സംസ്ഥാന പാത,അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കുക മുസ്ലിംലിഗ് നിവേദനം നൽകി

കാസർകോട്:വഴിനീളെ ചെറുതും വലുതുമായ കുഴികൾ കാരണം യാത്രാക്ലേശം നേരിടുന്ന ചന്ദ്രഗിരി – കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ കുഴികൾ നികത്തി മറ്റു അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി തടസ്സമില്ലാത്ത സഞ്ചാരം സാധ്യമാക്കാൻ അധികൃതർ ഉടനടി തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജിയുടെ നേത്രത്തത്തിൽ PWD എക്സിക്യൂട്ടിവ് എഞ്ചിനീയർക്ക് നിവേദനം നൽകി,മുസ്ലിംലീഗ് ജില്ലാ ഭാരവാഹികളായ,എഎം കടവത്ത്,ഒൺ ഫോർ അബ്ദുറഹിമാൻ,എജിസി ബഷീർ അബ്ദുല്ല കുഞ്ഞി ചെർക്കള,മുസ്ലിംയൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സഹീർ ആസിഫ്,അബ്ദുല്ലകുഞ്ഞി കിഴൂർ,കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർള,എപി ഉമ്മർ,അൻവർ കോളിയടുക്കം,ഗഫൂർ എരിയാൽ തുടങ്ങിയവർ സംബന്ധിച്ചു

Hot Topics

Related Articles