അബ്ദുള്‍ റഹീം ഉടന്‍ ജയിൽ മോചിതനാകും

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുള്‍ റഹിം ഉടൻ ജയിൽ മോചിതനാകുമെന്ന് സൂചന. വധശിക്ഷ റദ്ദാക്കിയ ഉത്തരവ് കോടതി, ഗവർണറേറ്റിനും പബ്ലിക് പ്രോസിക്യൂഷനും കൈമാറി. മോചനത്തിന് ശേഷം റഹീം നാട്ടിലേക്ക് തിരിക്കും. അടുത്ത കോടതി സിറ്റിംഗില്‍ മോചന ഉത്തരവ് ഇറങ്ങുമെന്ന് റഹീമിന്‍റ് അഭിഭാഷകന്‍ അറിയിച്ചു.

18 വർഷത്തോളമായി അബ്ദുൽ റഹീം ജയിലിൽ കഴിയുകയാണ്. റഹീമിന്റെ മോചനത്തിനായി സമാഹരിച്ച ദയധനമായ ഒന്നര കോടി സൗദി റിയാൽ കെട്ടിവെച്ചതോടെ അബ്ദുൽ റഹീമിന്റെ വധശിക്ഷ റിയാദ് ക്രിമിനൽ കോടതി റദ്ദ് ചെയ്തിരുന്നു. റഹീമിന്റെ മോചനത്തിനായി സമാഹരിച്ച 47 കോടിയിലേറെ ഇന്ത്യൻ രൂപയിൽ നിന്നാണ് ദയധനമായ ഒന്നര കോടി സൗദി റിയാൽ നാട്ടിലെ ട്രസ്റ്റ് വിദേശകാര്യ മന്ത്രാലയത്തിന് നൽകിയത്.

Hot Topics

Related Articles