മുന്‍ ഭാര്യയോടുള്ള വിരോധം മൂലം കാറില്‍ എംഡിഎംഎ വെച്ച് ദമ്പതികളെ കുടുക്കാന്‍ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റില്‍

വയനാട്:മുന്‍ ഭാര്യയോടുള്ള വിരോധം മൂലം കാറില്‍ എംഡിഎംഎ വെച്ച് ദമ്പതികളെ കുടുക്കാന്‍ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റില്‍

കാറില്‍ മാരക എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി ചീരാല്‍ സ്വദേശിയായ കുണ്ടുവായില്‍ ബാദുഷ ചീരാല്‍ കവിയില്‍ വീട്ടില്‍ കെജെ ജോബിൻ പുത്തന്‍പുരക്കല്‍ പി.എം. മോന്‍സിൻ എന്നിവരെയാണ് ബത്തേരി ഇന്‍സ്പെക്ടര്‍ എസ് എച്ച്ഒ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ് മാസം പതിനേഴിന് വൈകീട്ടായിരുന്നു കേസിനാസ്പദമായ സംഭവം.അമ്പലവയല്‍ സ്വദേശികളായ ദമ്പതികളെ ലക്ഷ്യം വെച്ചായിരുന്നു ഗൂഢാലോചന.

ഇവര്‍ വില്‍പനക്കായി ഒ.എല്‍.എക്‌സിലിട്ട കാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാനെന്ന പേരില്‍ വാങ്ങി ഡ്രൈവര്‍ സീറ്റിന്റെ റൂഫില്‍ എം.ഡി.എം.എ ഒളിപ്പിച്ചുവെക്കുകയും പോലീസിന് വിവരം നല്‍കുകയുമായിരുന്നു. ദമ്പതികള്‍ നിരപരാധികളെന്ന് മനസിലായ പോലീസ് സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തിയോടെയാണ് മൂന്ന് പേരും അറസ്റ്റിലായത്

Hot Topics

Related Articles