ദളിത് ലീഗ് കാസർകോട് ജില്ലാ കമ്മിറ്റി അംബേദ്കർ ജയന്തി ആഘോഷിച്ചു

കാസർകോട്: ഭരണഘടനാ ശില്പി ഡോക്ടർ ബാബാസാഹിബ് ബീംറാവു റാംജി അംബേദ്കറുടെ 134 ആം ജയന്തി ഇന്ത്യൻ യൂണിയൻ ദളിത് ലീഗ് കാസർകോട് ജില്ലാ കമ്മിറ്റി ആഘോഷിച്ചു.

കാസർകോട് തളങ്കര കൊപ്പൽ എസ്.സി. കോളനിയിൽ ചേർന്ന ആഘോഷ പരിപാടി ജില്ലാ പ്രസിഡണ്ട് ശ്രീ രാജു കൃഷ്ണയുടെ അധ്യക്ഷതയിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കാസർകോട് മണ്ഡലം സെക്രട്ടറി നാസർ ചെർക്കളം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് മുൻസിപ്പൽ സെക്രട്ടറി അമീർ പള്ളിയാൻ മുഖ്യപ്രഭാഷണം നടത്തി. ദളിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് കലാഭവൻ രാജു മുഖ്യാതിഥിയായിരുന്നു. ഡോക്ടർ അംബേദ്കറുടെ ചായ ചിത്രത്തിന് മുന്നിൽ ഊരു മൂപ്പത്തി സരോജിനി അമ്മ പുഷ്പാർച്ചന നടത്തി.ബാബു കൊപ്പൽ സ്വാഗതവും ഗോപാലൻ ബാങ്കോട് നന്ദിയും പറഞ്ഞു.

Hot Topics

Related Articles