തിരുവനന്തപുരത്ത് യുവ ഡോക്ടർ ഫ്ലാറ്റ് മുറിയിൽ മരിച്ച നിലയിൽ 

തിരുവനന്തപുരം : തിരുവനന്തപുരത്ത് യുവ ഡോക്ടർ മരിച്ച നിലയിൽ. ഫാറ്റ് മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഡോ. ഷഹാനയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പി.ജി. വിദ്യാർത്ഥിനിയാണ് ഡോ. ഷഹാന.അബോധാവസ്ഥയിൽ കണ്ടെത്തിയ ഷഹാനയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. ഒരു കുറിപ്പ്  മുറിയിൽ നിന്നും പൊലീസ് കണ്ടെത്തി. മെഡിക്കൽ കോളേജ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.   

Hot Topics

Related Articles