പാലക്കാട് മൂന്നു വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 76കാരൻ പിടിയിൽ

പാലക്കാട് നടുപ്പുണിയിൽ അതിഥി തൊഴിലാളിയുടെ മൂന്ന് വയസുകാരിയായ കുഞ്ഞിന് നേരെ ലൈംഗികാതിക്രമം. വില്ലൂന്നി സ്വദേശിയായ 76 കാരനെ കൊഴിഞ്ഞാമ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ അഞ്ചര മണിയോടെയായിരുന്നു സംഭവം.

മാതാപിതാക്കൾക്കൊപ്പം റോഡരികിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിന് നേരെയാണ് അതിക്രമം നടത്തിയത്. 50 മീറ്ററോളം ദൂരേയ്ക്ക് കൊണ്ടുപോയാണ് ചൂഷണത്തിനിരയാക്കിയത്. കുഞ്ഞിന് ​ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്. പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Hot Topics

Related Articles