കൂട്ടിക്കലിലെ 25 കുടുംബങ്ങള്‍ക്ക് സിപിഎം നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ദാനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു

കോട്ടയം ജില്ലയിലെ കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലില്‍ വീടുകള്‍ നഷ്ടപ്പെട്ട 25 കുടുംബങ്ങള്‍ക്കായി സിപിഎം നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ദാനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, മന്ത്രി വിഎന്‍ വാസവന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

രണ്ടു മുറി, ഹാള്‍, അടുക്കള, ശൗചാലയം, സിറ്റൗട്ട് എന്നിവയടങ്ങിയ വീടുകളാണ് സിപിഎം നിര്‍മ്മിച്ച് കൈമാറിയത്. ഈ വീടുകള്‍ നിര്‍മ്മിക്കുന്നതിന് സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി ഏകദേശം 1.5 കോടി രൂപ ചെലവഴിച്ചു.

Hot Topics

Related Articles