റോഡരികിൽ 
കഞ്ചാവുചെടികൾ 
കണ്ടെത്തി


പറവൂർ
റോഡരികിൽനിന്ന 11 കഞ്ചാവുചെടികൾ എക്സൈസ് കണ്ടെത്തി. ആലുവ–-പറവൂർ റോഡിൽ പറവൂർ പള്ളിത്താഴം പാലത്തിനുസമീപത്തെ തടിമില്ലിനും കാനയ്ക്കുമിടയിൽനിന്നാണ്‌ രണ്ടടിവരെ വലുപ്പമുള്ള ചെടികൾ എക്സൈസ് ഇൻസ്പെക്ടർ വി കെ ശ്രീരാഗ് കൃഷ്ണയുടെ നേതൃത്വത്തിൽ കണ്ടെടുത്തത്.

മറ്റു ചെടികൾക്കൊപ്പമാണ് ഇവയും നിന്നത്. കണ്ടെത്തിയ ചെടികൾ കോടതിയിലേക്ക്‌ കൈമാറി. കഞ്ചാവുചെടികൾ എങ്ങനെയാണ് റോഡരികിൽ വളർന്നതെന്നു വ്യക്തമല്ലെന്നും ആരെങ്കിലും നട്ടതാണോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു.

Hot Topics

Related Articles