നാഗാലാൻഡിന് പുതിയ മുഖ്യമന്ത്രി .

നാഗാലാൻഡ് :

നാഗാലാന്‍ഡില്‍ എന്‍ഡിപിപി നേതാവ് നെഫ്യൂ റിയോ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 72 കാരനായ നെഫ്യൂ അഞ്ചാം തവണയാണു മുഖ്യമന്ത്രിയാകുന്നത്. മിക്ക കക്ഷികളും പിന്തുണച്ചതോടെ സംസ്ഥാനത്തു പ്രതിപക്ഷം ഇല്ലാതായി. ബിജെപി സഖ്യ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും പങ്കെടുത്തു. രാവിലെ മേഘാലയയില്‍ കൊണ്‍റാഡ് സാംഗ്മ മുഖ്യമന്ത്രിയായി ചുമതലയേറ്റു. ത്രിപുരയില്‍ ബിജെപി സര്‍ക്കാര്‍ ഇന്നു സത്യപ്രതിജ്ഞ ചെയ്യും.

Hot Topics

Related Articles