ലോകത്തെ ഏറ്റവും ആകർഷകത്വം ഉള്ളവർ ഇന്ത്യക്കാർ .

ലോകത്തെ ഏറ്റവും ആകര്‍ഷകത്വം ഉള്ള ആളുകള്‍ ഇന്ത്യക്കാരെന്ന് ബ്രിട്ടിഷ് നീന്തല്‍ വസ്ത്ര നിര്‍മാണ കമ്പനിയായ പൂ മ്വാ. ഓണ്‍ലൈന്‍ ഉള്ളടക്ക വിലയിരുത്തലും ചര്‍ച്ചയും നടക്കുന്ന വെബ്‌സൈറ്റായ റെഡിറ്റിലെ പോസ്റ്റുകള്‍ വിശകലനം ചെയ്താണ് പൂ മ്വായുടെ ഈ കണ്ടെത്തല്‍. സൗന്ദര്യത്തിന്റെ കാര്യത്തില്‍ അമേരിക്ക രണ്ടാം സ്ഥാനത്തും സ്വീഡന്‍ മൂന്നാം സ്ഥാനത്തുമെത്തി. ലോകത്തെ 50 രാജ്യങ്ങളുടെ പട്ടികയാണ് ഇത്തരത്തില്‍ തയാറാക്കിയിരിക്കുന്നത്. സൗന്ദര്യമുള്ളവരുടെ കാര്യത്തില്‍ നാലാം സ്ഥാനത്ത് ജപ്പാന്‍കാരാണ്. അഞ്ചും ആറും സ്ഥാനത്ത് യഥാക്രമം കാനഡക്കാരും ബ്രസീലുകാരുമാണ്. ഫ്രാന്‍സ് ഏഴാമതും ഇറ്റലി എട്ടാമതും ഡെന്‍മാര്‍ക്ക് പത്താമതും ഉണ്ട്. ബ്രിട്ടന്‍ 12-ാമതാണ്. എന്നാല്‍, ഏറ്റവും ആകര്‍ഷകത്വമുള്ള പുരുഷന്മാരുടെ മാത്രം കാര്യമെടുത്താല്‍ ബ്രിട്ടനാണ് ഒന്നാം സ്ഥാനം. ആകര്‍ഷകത്വം ഉള്ള ആണുങ്ങളുടെ കാര്യത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. അതേസമയം സ്ത്രീകളുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ.

Hot Topics

Related Articles