Thursday, April 23, 2026
spot_img

ഡയ ലൈഫ് ഈവനിംഗ് ക്ലിനിക് ഉദ്ഘാടനവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

കാസർഗോഡ് പുലിക്കുന്നിലുള്ള ഡയ ലൈഫ് സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലിൽ ഈവനിംഗ് ക്ലിനിക് പ്രവർത്തനമാരംഭിച്ചു ( സമയം വൈകുന്നേരം 6 മണി മുതൽ രാത്രി 9 മണിവരെ ). ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെമനാട് പഞ്ചായത്ത് പ്രസിഡന്റ് ആയിഷ അബൂബക്കർ നിർവഹിച്ചു. ഡയ ലൈഫ് ഹോസ്പിറ്റൽ മാനേജിങ് ഡയ റക്ടറും ഡയബറ്റോളജിസ്റ്റുമായ ഡോക്ടർ മൊയ്‌തീൻ കുഞ്ഞി ഐ കെ അധ്യക്ഷത വഹിച്ചു. ക്യാമ്പിൽ ജനറൽ സർജറി അസ്ഥിരോഗം ശിശു രോഗം ജനറൽ മെഡിസിൻ മുതലായ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സൗജന്യ സേവനം ലഭ്യമായിരുന്നു
ലാബ് എക്സറേ സ്കാനിംഗ് ഇ സി ജി മുതലായ ടെസ്റ്റുകൾക്ക് 20% കിഴിവും സർജറി ആവശ്യമായിവരുന്നവർക്ക് ഓഫർ സർജറി പാക്കേജും നൽകി. നിരവധി രോഗികൾ ക്യാമ്പ് പ്രയോജനപ്പെടുത്തി
ഡയ ലൈഫ് ഹോസ്പിറ്റൽ മാനേജർ മൻസൂർ സ്വാഗതവും സഫീർ കുമ്പള നന്ദിയും പറഞ്ഞു.

Hot Topics

Related Articles