Monday, August 25, 2025
spot_img

ഡായ ലൈഫ് സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ യു ടി ഖാദർ ഉൽഘടനം ചെയ്തു

കാസർകോട്:ആതുര ചികിത്സാ രംഗത്ത് ആറ് വർഷത്തെ സേവന പാരമ്പര്യ ത്തോടു കൂടിയ കാസർകോട് ഡായ ലൈഫ് ഡയബറ്റി സ് & കിഡ്നി സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ കർണാടക നിയമ സഭ സ്‌പീക്കർ യു .ടി ഖാദർ ഉൽഘാടനം ചെയ്തു കാസർകോട് എംഎൽഎ എൻ .എ നെല്ലിക്കുന്ന് , മഞ്ചേശ്വരം എംഎൽഎ. എ .കെ .എം അശ്റഫ് ,കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ്‌ ഷാനവാസ് പാദൂർ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി , ഡോ:എൻ എ മുഹമ്മദ് (നാലപ്പാട് അക്കാദമി ചെയർമാൻ), കാസർകോട് സി.പി എം ഏരിയ സെക്രട്ടറിമാരായ കരീം, ഹനീഫ്.കാസർകോട് ബിജെപി ജില്ലാ പ്രസിഡന്റ് അശ്വിനി കെ.എൽ. മംഗളൂർ ജനപ്രിയ ഹോസ്പിറ്റൽ ചെയർമാൻ ഡോക്ടർ ബഷീർ,കർണാടക കെ പി സി സി ജനറൽ സെക്രട്ടറി ടി.എം ഷാഹിദ് മുതലായ ജനപ്രിതിനിധികളും,വിശിഷ്ട വ്യക്തികളും ഉൽഘടന പരിപാടിക്ക്‌ സാക്ഷ്യം വഹിച്ചു.

ഡയ ലൈഫ് ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർമാരായ ഡോക്ടർ മൊയ്‌ദീൻ കുഞ്ഞി ഐ കെ സ്വാഗതവും ഡോക്ടർ മൊയ്‌ദീൻ നഫ്‌സീർ ആദ്യക്ഷതയും വഹിച്ചു. ഹോസ്പിറ്റൽ അഡ്മിൻ മൻസൂർ നന്ദിയും പറഞ്ഞു.
24 മണിക്കൂർ പ്രവർത്തിക്കുന്ന ജില്ലയിലെ ആദ്യത്തെ സമ്പൂർണ പ്രമേഹ വൃക്ക പരിചരണ കേന്ദ്രം കിടത്തി ചികിത്സായോട് കൂടി എല്ലാ വിധ ആധുനിക സജ്ജീകരണങ്ങളോടെ പ്രവത്തനമാരംഭിച്ചതായി ഹോസ്പിറ്റൽ മാനേജ്മെന്റ് അറിയിച്ചു.

Hot Topics

Related Articles