ബോവിക്കാനം:തൃശൂർ
വികെ.മേനോൻ സ്റ്റേഡിയത്തിൽ നടന്ന
നാൽപത്തി എഴാമത് ജെ.എസ്.കെ.എ ഇന്റർ നാഷ്ണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് -25 ജൂനിയർ വിഭാഗം കുമിതെ,കത്ത ഇനങ്ങളിൽ ഒന്നാം സ്ഥാനത്തോടെ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ
മുഹമ്മദ് മനാസ് ജൗഹർ
മല്ലത്തിനെ മുളിയാർ മണ്ഡലം മല്ലം വാർഡ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു.
യുഡി.എഫ് പഞ്ചായത്ത് കൺവീനർ ബി.സി. കുമാരൻ ഉപഹാരം കൈമാറി.വാർഡ് പ്രസിഡണ്ട് മാധവൻ നമ്പ്യാർ ഷാളണിയിച്ചു.
പ്രകാശ് റാവു, വേണു കുമാർ മാസ്റ്റർ, കൃഷ്ണൻ ചേടിക്കാൽ,വിനോദ് കുമാർ ബേർക്ക, അനിൽ കുമാർ സംബന്ധിച്ചു.