ഉദുമ:ഉദുമ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളിൽ നിന്ന് സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന് വേണ്ടി അടിസ്ഥാന സൗകര്യ വികസന സമിതി എന്ന പേരിൽ സമ്മാന കൂപ്പൺ അച്ചടിച്ച് സ്കൂൾ വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്ന് 1500 /- വീതം രൂപ പിരിച്ചെടുക്കാനുള്ള പദ്ധതി പി.ടി.എ യുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്ത് നടത്താൻ തീരുമാനിച്ചത് പിൻവലിക്കണമെന്ന് എം എസ് എഫ് ഉദുമ മണ്ഡലം പ്രസിഡണ്ട് സലാം മാങ്ങാട് ആവശ്യപ്പെട്ടു
വിദ്യാർത്ഥികളിൽ നിന്നോ രക്ഷിതാക്കളിൽ നിന്നോ നിർബന്ധിത പണ പിരിവ് പാടില്ല എന്ന സർക്കാർ ഉത്തരവ് നിലനിൽക്കെയാണ് പി.ടി.എ യുടെ നേതൃത്വത്തിൽ ഇങ്ങനെയൊരു അനധികൃത പിരിവ് നടക്കുന്നത്. ഭൂരിഭാഗവും സാധാരാണക്കാരുടെ മക്കളാണ് സ്കൂളിൽ പഠിക്കുന്നത്. ഒരു രക്ഷിതാവിന് മൂന്ന് കൂപ്പൺ നൽകി 1500 /- രൂപ പിരിച്ചെടുക്കാനുള്ള നീക്കം സാധാരണക്കാരെ സംബന്ധിച്ച് വലിയ ഭാരമായി തീരും. പൊതു വിദ്യാലയങ്ങളുടെ വികസനത്തിന് സർക്കാർ തലത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലും ആവശ്യമായ പദ്ധതികളും ഫണ്ടുകളും നിലവിലുണ്ട്, പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ സഹകരണത്തിലും വിവിധ പ്രവർത്തനങ്ങൾ നടന്ന് വരുന്നിരിക്കെ വലിയ രീതിയിലെ ഫണ്ട് സമാഹരണം അടിസ്ഥാന സൗകര്യ വികസനത്തിൻ്റെ പേരിൽ നടത്തുന്നതിന് പിന്നിൽ കൃത്യമായ സാമ്പത്തിക താല്പര്യങ്ങളുണ്ട് എന്ന് സംശയിക്കുന്നു. മേൽ വിഷയത്തിൽ ഉചിതമായ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം അവിശ്യപെട്ടു.