Monday, August 25, 2025
spot_img

പി വി അൻവർ തൃണമൂൽ കോൺഗ്രസിലൂടെ ഇന്ത്യാ മുന്നണിയിലേക്ക്

മലപ്പുറം:നിലമ്പൂർ എംഎൽഎ പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയിൽ നിന്ന് അംഗത്വം സ്വീകരിച്ചതായി തൃണമൂൽ കോൺഗ്രസ് അറിയിച്ചു. നാളെ കൊൽക്കത്തയിൽ മമത ബാനർജിയുമായി അൻവർ വാർത്താ സമ്മേളനം നടത്തും.

തൃണമൂൽ കോൺഗ്രസിന്റെ ഭാഗമാകാൻ നേരത്തെ പി വി അൻവർ ശ്രമങ്ങൾ തുടങ്ങിയിരുന്നു. കഴിഞ്ഞ മാസം ദില്ലി കേന്ദ്രീകരിച്ച് ഇതിനായി ചർച്ചകളും നടന്നു. ഇതിനിടെ കോൺഗ്രസിൽ ചേരാനുള്ള ശ്രമങ്ങൾ അൻവർ നടത്തിയെങ്കിലും ഇത് വിജയം കണ്ടിരുന്നില്ല. യുഡിഎഫിലേക്ക് എത്താനുള്ള നീക്കവും അൻവർ നടത്തി. ലീഗിന്റെ പിന്തുണ അൻവറിന് ലഭിച്ചിരുന്നെങ്കിലും യുഡിഎഫ് പ്രവേശനത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് തൃണമൂലിലേക്ക് അൻവർ നീങ്ങിയത്. കൊൽക്കത്തയിൽ ടിഎംസി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയാണ് അൻവറിനെ തൃണമൂലിലേക്ക് സ്വീകരിച്ചത്. അൻവറിനെ സ്വാഗതം ചെയ്ത് അഭിഷേക് ബാനർജിയും ട്വീറ്റ് ചെയ്തു. പൊതുപ്രവർത്തനത്തിനായുള്ള പി വി അൻവറിന്‍റെ അർപ്പണവും ജനങ്ങളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടവും തങ്ങളുടെ ലക്ഷ്യത്തോട് ചേർന്നുനില്‍ക്കുന്നതെന്ന് അഭിഷേക് ബാനർജി ട്വിറ്ററില്‍ കുറിച്ചു.

Hot Topics

Related Articles