Wednesday, November 27, 2024
spot_img

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഇന്ത്യാ മുന്നണിയും എൻഡിഎ സഖ്യവും ഇഞ്ചോടിഞ്ച്

നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മഹാരാഷ്ട്രയിലും ജാർഖണ്ഡിലും . ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ഇന്ത്യാ മുന്നണിയും എൻഡിഎ സഖ്യവും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ മഹാരാഷ്ട്രിൽ എൻഡിഎ സഖ്യം 123 സീറ്റ്, ഇന്ത്യ സഖ്യം 127, മറ്റുള്ളവർ 12 എന്നിങ്ങനെയാണ് നില. ജാർഖണ്ഡിൽ 35 സീറ്റിൽ എൻഡിഎ മുന്നേറുമ്പോൾ 38 സീറ്റിൽ ഇൻഡ്യ മുന്നണിയും മുന്നേറുന്നു.

മാഹാരാഷ്ട്രയില്‍ ബിജെപി സഖ്യം അധികാരം തുടരുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പുറത്ത് വന്ന സർവേകളില്‍ ഭൂരിപക്ഷവും പ്രവചിക്കുന്നത് മഹാരാഷ്ട്രയില്‍ മാഹായുതി-ബിജെപി സഖ്യത്തിന് മുന്‍തൂക്കമെന്നാണ്. റിപ്പബ്ലിക് ടി.വി – പി മാർക്ക് സർവേ പ്രകാരം 137 മുതല്‍ 157 വരെ വോട്ടുകള്‍ ലഭിക്കും. ആകെ 288 സീറ്റുകളുള്ള സംസ്ഥാനത്ത് 145 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

ഝാര്‍ഖണ്ഡ് ബിജെപിയ്‌ക്കൊപ്പം തന്നെ നില്‍ക്കുമെന്നാണ് എക്‌സിറ്റ് പോളുകള്‍പ്രവചിച്ചത്. ജെവിസി, മാട്രിസ്, പീപ്പിള്‍സ് പള്‍സ് സര്‍വെകള്‍ എന്‍ഡിഎ മുന്നണിയ്ക്ക് നേട്ടമുണ്ടാക്കാനാകുമെന്ന് പ്രവചിച്ചു. 81 സീറ്റുകളില്‍ 38 സീറ്റുകളിലേക്കും ബുധനാഴ്ചയാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചത്. നവംബര്‍ 13നാണ് ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്.

Hot Topics

Related Articles