കാഞ്ഞങ്ങാട്:മഹാത്മാഗാന്ധി ട്രോഫിക്കായുള്ള ഉത്തരമലബാര്‍ ജലോത്സവം അച്ചാം തുരുത്തി പാലത്തിന് സമീപം കേരള നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് ഫ്‌ളാഗ് ഓഫ് ചെയ്യ്തു. എം.രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖർ സബ് കലക്ടർ പ്രതീക് ജയിൻ
മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം. 15 പേര്‍ തുഴയുന്ന പുരുഷന്‍മാരുടെ 14 ടീമുകള്‍, 15 പേര്‍ തുഴയുന്ന സ്ത്രീകളുടെ ഒന്‍പത് ടീമുകള്‍, 25 പേര്‍ തുഴയുന്ന പുരുഷന്‍മാരുടെ 13 ടീമുകള്‍ എന്നി വിഭാഗങ്ങളിലായിരുന്നു മത്സരം.
ഓളപ്പരപ്പില്‍ ആവേശം വിതറുന്ന മത്സരം വീക്ഷിക്കാൻ മലബാറിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിനാളുകൾ എത്തിച്ചേർന്നു
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള ക്ലബ്ബുകള്‍ മറ്റ് ജില്ലകളില്‍ നിന്നുള്ള തുഴച്ചില്‍കാരെയും മത്സരത്തിന് ഇറക്കി.
പ്രതികൂല കാലാവസ്ഥ ഉത്തര മലബാർ ജലോത്സവത്തിലെ ചില മത്സരങ്ങൾ നാളത്തേക്ക് മാറ്റി നാളെ രാവിലെ 9 മണിക്ക് ജലോത്സവം നടക്കുഥെന്ന് ചെയർമാൻ എം രാജഗോപാലൻ എംഎൽഎ അറിയിച്ചു
വനിതകളുടെ 15 ആൾ തുഴയും ഫൈനൽ മത്സരവും 25 ആൾ തുഴയും മത്സരങ്ങളും നവംബർ 18 തിങ്കൾ രാവിലെ 9 മണിക്ക് തുടരും…..