കാസര്‍കോട്: ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, ജില്ലാ വിദ്യാഭ്യാസ വകുപ്പ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോട് കൂടി കാസർകോട് ജില്ലാ ശിശുക്ഷേമ സമിതി ശിശുദിന റാലിയും സ്റ്റുഡന്റ് പാര്‍ലിമെന്റും സംഘടിപ്പിച്ചു
വിദ്യാനഗര്‍ അസാഫ് സെന്റര്‍ പരിസരത്ത് നിന്നും എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു . വിവിധ സ്‌കൂളുകളില്‍ നിന്നായി ആയിത്തിലേറെ കുട്ടികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു . വിദ്യാനഗര്‍ സണ്‍റൈസ് പാര്‍ക്കില്‍ നടന്ന കുട്ടികളുടെ പാര്‍ലിമെന്റില്‍ കുട്ടികളുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വെള്ളരിക്കുണ്ടിലെ സെന്റ് എലിസബത്ത് സ്‌കൂളിലെ എയ്ബല്‍ ജിന്‍സ് ഉദ്ഘാടനം ചെയ്തു ചടങ്ങില്‍ കുട്ടികളുടെ പ്രസിഡന്റ് മേലാങ്കോട് ജിയുപി സ്‌കൂളിലെ വസുന്ധര കെ.എസ്. അധ്യക്ഷത വഹിച്ചു കുട്ടികളുടെ പ്രതിപക്ഷ നേതാവ് ആര്‍.എം.എം.ജിയുപിഎസ് കീക്കാലിലെ ആവണി എം മുഖ്യപ്രഭാഷണം നടത്തി കുട്ടികളുടെ സ്പീക്കര്‍ ജിയുപിഎസ് കരിച്ചേരിയിലെ മാളവിക പി. സ്വാഗതവും , ആര്‍.എം.എം. ജിയുപിഎസ് കീക്കാലിലെ സഹന എം. റാവു നന്ദിയും പറഞ്ഞു .പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ മുഖ്യാതിഥിയായി ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്തു . എ.ഡി.എം പി അഖിൽ ശിശുദിന സന്ദേശം നല്‍കി സമ്മാനങ്ങള്‍ വിതരണം ചെയ്തു ശിശുക്ഷേമ സമിതി സംസ്ഥാന എക്‌സിക്യുട്ടീവ് മെമ്പര്‍ ഒ.എം. ബാലകൃഷ്ണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍,
ഡിസിപിഒ ഷൈനി ഐസക്, ഫാദർ മാത്യ വേബി ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ടി.എം.എ. കരീം, സി വി ഗിരീഷന്‍, ജയന്‍ കാടകം എം.വി നാരായണൻ , വിശ്വാമള .പ്രവീൺപാടി എന്നിവര്‍ സംസാരിച്ചു
ശിശുക്ഷേമ സമിതി സംഘടിപ്പിച്ച വര്‍ണോത്സവത്തിലെ വിജയികള്‍ക്ക് ചടങ്ങില്‍
ഉപഹാരങ്ങള്‍ വിതരണം ചെയ്തു