Thursday, November 28, 2024
spot_img

കാസർകോട് നീലേശ്വരത്ത് കളിയാട്ട മഹോത്സവത്തിനിടെ കരിമരുന്ന് പ്രയോഗത്തിനിടെ വൻ അപകടം പരിക്കേറ്റ 97 വരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു

കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് തെയ്യം കെട്ട് മഹോത്സവത്തിനിടെ വെടിപ്പുരയ്ക്ക് തീപിടിച്ച് അപകടം. 98 പേർക്ക് പൊള്ളലും പരിക്കുമേറ്റു. പൊള്ളലേറ്റ നിരവധി പേരുടെ നില ഗുരുതരമാണ്. രാത്രി 12 മണിയോടെയാണ് സംഭവം. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ച് തോറ്റം ചടങ്ങിനിടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ആദ്യം നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെ വിവിധ സ്വകാര്യ ആശുപത്രികളിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതരമായ നിരവധി പേരെ മംഗലാപുരത്തെ സ്വകാര്യ ആശുപതികളിലേക്ക് മാറ്റുന്നുണ്ട്. പടക്കം പൊട്ടിച്ചതിന്റെ തീപ്പൊരി വീണതാണ് തീപിടിക്കാൻ കാരണമെന്നാണ് നിഗമനം.

വിവിധ ആശുപത്രിയിൽ ചികിൽസയിലുള്ള വരുടെ വിവരങ്ങൾ

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി 16 പേർ ചികിത്സയിലുണ്ട് മാവുങ്കൽ സഞ്ജീവനി ആശുപത്രി പത്ത്, പരിയാരം മെഡിക്കൽ കോളേജ് അഞ്ചുപേർ കാഞ്ഞങ്ങാട് ഐഷാൽ ആശുപത്രി 17 പേർ കാഞ്ഞങ്ങാട് അരിമല ആശുപത്രി3, മിംസ് ആശുപത്രി കണ്ണൂർ 18
മിംസ് ആശുപത്രി കോഴിക്കോട് 2
കാഞ്ഞങ്ങാട് ദീപ ആശുപത്രി ഒന്ന് ചെറുവത്തൂർ കെ ഏ എച്ച് ആശുപത്രി 2 കാഞ്ഞങ്ങാട് മൻസൂർ ആശുപത്രി 5 മംഗലാപുരം എ ജെ മെഡിക്കൽ കോളേജ് 18 പേർ ഉൾപ്പെടെആ കെ 97 വരെയാണ് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.

Hot Topics

Related Articles