കാസര്‍കോട്:42 വര്‍ഷമായി കാസര്‍കോട് ജില്ലയിലെ കലാകായിക- സാംസ്‌കാരിക- സാമൂഹിക- ജീവകാരുണ്യ മേഖലകളില്‍ പ്രവൃത്തിക്കുന്ന തമ്പ് മേല്‍പറമ്പ് വൃക്ക രോഗികള്‍ക്ക് സ്വാന്തനമായി കാസര്‍കോട് സിഎച്ച് സെന്ററിന് ഡയാലിസിസ് മെഷീന്‍ കൈമാറി. വിന്‍ടച്ച് ഹോസ്പിറ്റലില്‍ ആരംഭിക്കുന്ന പാവപെട്ട വൃക്ക രോഗികള്‍ക്കുള്ള സൗജന്യ ഡയാലിസിസ് യൂണിറ്റ്‌ലേക്കാണ് മെഷീന്‍ കൈമാറിയത്. മേല്‍പറമ്പില്‍ നടന്ന ചടങ്ങില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജിക്ക് ഡയാലിസിസ് മെഷിനുള്ള തുകയുടെ ചെക്ക് കൈമാറി. തമ്പ് പോലുള്ള സംഘടനകള്‍ ചെയ്യുന്ന ഇത്തരം സഹായങ്ങള്‍ ശ്ലാഘനീയവും മാതൃകാപരവുമാണെന്ന് ഉണ്ണിത്താന്‍ പറഞ്ഞു.സി.ടി അഹമ്മദ് അലി,എൻ എ നെല്ലിക്കുന്ന് എംഎൽഎ,ടിഡി കബീർ തെക്കിൽ,അബ്ദുല്ല കുഞ്ഞി കീഴൂർ,ബാബു വള്ളിയോട്,സംഘാടക സമിതി കണ്‍വീനര്‍ വിജയന്‍,തമ്പ് പ്രസിഡന്റ് സൈഫുദ്ദിന്‍ കട്ടക്കാല്‍,കരിം സിറ്റി ഗോള്‍ഡ് (വൈ.ചെയ.),മാഹിന്‍ കേളോട്ട് (ജന കണ്‍),ഗണേഷ് അരമങ്ങാനം,എസ്.കെ മുഹമ്മദ് (സെക്ര.ജുമ മസ്ജിദ്),സഹദുള്ള, ഇസുദ്ദീന്‍ തോട്ടത്തില്‍,ഖയ്യൂം മാന്യ,സൈഫുദ്ധീന്‍, ഷെരീഫ് സലാല (പ്രസി.ചന്ദ്രഗിരി ക്ലബ്ബ്), ഷംസീര്‍(സെക്ര.ജിംഖാന മേല്‍പ്പറമ്പ്),തമ്പ് ജനറല്‍ സെക്ര. പുരുഷോത്തമന്‍ യുസഫ് മേൽപറമ്പ്.പ്രസംഗിച്ചു