Tuesday, August 26, 2025
spot_img

ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി:ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തിൽ ആയിരുന്നു പ്രധാനമന്ത്രിയുടെ ഓണാശംസ. എല്ലാവർക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.എങ്ങും സമാധാനവും, സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ എന്നും പ്രധാനമന്ത്രിയുടെ ആശംസ.

“ഏവർക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നു.എങ്ങും സമാധാനവും സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ. കേരളത്തിന്റെ മഹത്തായ സംസ്ക്കാരം ആഘോഷിക്കുന്ന ഈ ഉത്സവം ലോകമെമ്പാടുമുള്ള മലയാളി സമൂഹം ആവേശത്തോടെ ആഘോഷിക്കുന്നു” എന്നായിരുന്നു പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്. കേന്ദ്ര മന്ത്രി സർബാനന്ദ സോനെവാളും ഓണാശംസകൾ നേർന്നു.

Hot Topics

Related Articles