Tuesday, August 26, 2025
spot_img

താൽക്കാലിക ചുമതലയില്ല,സിപിഎം ജനറൽ സെക്രട്ടറി തീരുമാനം വൈകിയേക്കും

സിതാറാം യെച്ചൂരിയുടെ മണത്തെ തുട‍‌‍ർന്ന് ഒഴിവു വന്ന സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ആർക്കും തൽക്കാലം ആരുമുണ്ടാകില്ല. തല്ക്കാലിക ചുമതല തൽക്കാലം ആർക്കും ഇപ്പോൾ നൽകേണ്ടതില്ലെന്നാണ് പാർട്ടി തീരുമാനം. പാർട്ടി സെൻററിലെ നേതാക്കൾ കൂട്ടായി ചുമതല നിർവ്വഹിക്കും. ഈ മാസം അവസാനം ചേരുന്ന പിബി, സിസി യോഗങ്ങൾ തുടർകാര്യങ്ങൾ ആലോചിക്കുമെന്ന് നേതാക്കൾ അറിയിച്ചു. പാർട്ടി കോൺഗ്രസ് വരെ നിലവിലെ സംവിധാനം തുടരുന്നതും ആലോചനയിലുണ്ട്. സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്തുള്ള ഒരാൾ അന്തരിച്ചത് ആദ്യമാണെന്നിരിക്കെ എന്തു വേണം എന്നതിൽ ആശയക്കുഴപ്പമുണ്ടെന്നാണ് നേതാക്കൾ വിശദീകരിച്ചത്.

Hot Topics

Related Articles