Saturday, November 2, 2024
spot_img

റിയാസിന് വേണ്ടി തിരച്ചിൽ SDRF,NDRF നേവിയെയും ബന്ധപ്പെടുത്തി ഊർജ്ജിതമാക്കണം:എകെഎം,റവന്യു മന്ത്രിക്ക് നിവേദനം നൽകി

തിരുവനന്തപുരം:കാസർകോട് ചെമ്മനാട് സ്വദേശിയായ റിയാസ് എന്ന പ്രവാസി യുവാവ് കീഴൂർ ഹാർബറിൽ ചൂണ്ടയിടുന്നതിനിടയിൽ കാണാതായിട്ട് അഞ്ചു ദിവസം പിന്നിട്ടിട്ടും യാതൊരു വിവരവും ലഭിക്കാത്ത സാഹചര്യത്തിൽ അടിയന്തിരമായി ഇടപെട്ട് SDRF, NDRF നേവിയെയും ബന്ധപ്പെടുത്തി ഊർജ്ജിതമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എ കെ എം അഷ്റഫ് എംഎൽഎ റവന്യു മന്ത്രിക്ക് നിവേദനം നൽകി

കർണാടക ശിറൂരിലുണ്ടായ ബന്ധം വെച്ച് കഴിഞ്ഞ ദിവസം നീന്തൽ വിദഗ്ദനായ ഈശ്വർ മൽപ്പയെ ബന്ധപ്പെടുകയും,ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ മുതൽ ഈശ്വർ മൽപ്പെ തിരച്ചിൽ നടത്തിയെങ്കിലും ശ്രമം വിഫലമായി
ഇന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട് റവന്യു വകുപ്പ് മന്ത്രി.രാജനെ നേരിൽ കാണുകയും റിയാസിന് വേണ്ടിയുള്ള തിരച്ചലിൽ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെട്ട് SDRF, NDRF നേവിയെയും ബന്ധപ്പെടുത്തി ഊർജ്ജിതമായ തിരച്ചിൽ നടത്തുന്നതിന് വേണ്ടിയുള്ള നടപടികൾ ആരംഭിക്കണമെന്നും എകെഎം നിവേദനത്തിൽ ആവശ്യപ്പെട്ടു

റവന്യു മന്ത്രി ചീഫ് സെക്രട്ടറി.ശാരദ മുരളീധരനുമായി ബന്ധപ്പെട്ട് അടിയന്തിരമായി നേവിയടക്കമുള്ളവരെ ഉൾകൊള്ളിച്ചുള്ള തിരച്ചിൽ ആരംഭിക്കണമെന്ന നിർദ്ദേശവും നൽകിയതായും എകെഎം പറഞ്ഞു.

Hot Topics

Related Articles