Friday, November 29, 2024
spot_img

ചെമ്മനാട്ടിലെ റിയാസിന് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കണം:എകെഎം അഷ്റഫ് എംഎൽഎ,നാളെ റവന്യു മന്ത്രിയെ കാണും

കാസർകോട്:കീഴൂർ ഹാർബറിൽ വെച്ച് മത്സ്യബന്ധനത്തിനിടെ കാണാതായ ചെമ്മനാട്ടിലെ റിയാസിന് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കണമെന്ന് മഞ്ചേശ്വരം എകെഎം അഷ്റഫ് എംഎൽഎ ആവശ്യപ്പെട്ടു,കാസർകോട്ടെ ജില്ലാ ഭരണകൂടം ബന്ധപ്പെട്ടവർക്ക് ഇമെയിൽ അയച്ചതല്ലാതെ കാരീക്ഷമാമായി ഇടപെട്ടില്ലെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നതായി അദ്ദേഹം പറഞ്ഞു ഫോസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ആവശ്യപ്പെട്ടത് നാളെ റവന്യൂ മന്ത്രിയെ കണ്ട് ശക്തമായ ഇടപെടൽ നടത്തുമെന്നും
റിയാസിന് വേണ്ടി രാപകൽ തിരച്ചിൽ നടത്തുന്ന ബന്ധുക്കളേയും നാട്ടുകാരേയും അദ്ദേഹം സന്ദർശിച്ചു,റിയാസിനെ നമുക്ക് തിരികെ ലഭിക്കുക തന്നെ വേണമെന്നും അതിന് വേണ്ടിയുള്ള പരിശ്രമത്തിന് എല്ലാ വിധ ഇടപെടലുകളും നേതൃത്വവും ഞാൻ
നൽകുന്നതായിരിക്കുമെന്നും അദ്ദേഹംബന്ധുക്കൾക്ക് ഉറപ്പ് നൽകി

ഫേസ്ബുക്കിൻ്റെ പൂർണ രൂപം വായിക്കാം…….
കാസർകോട് ചെമ്മനാട്ടിലെ പ്രിയപ്പെട്ട റിയാസ് കീഴൂർ കടലോരത്ത് കാണാതായിട്ട് 4 ദിവസം പിന്നിട്ടു.
ഭാര്യവും 3 കുട്ടികളുമടങ്ങുന്ന ആ കുടുംബവും ആ നാടും ഉറങ്ങാതെ റിയാസിന് വേണ്ടി കാത്തുനിൽക്കുകയാണ്.

തിരച്ചിൽ ഊർചിതമായി നടക്കുന്നില്ല എന്നുള്ള പരാതി നാട്ടുകാർക്കുണ്ട് തുടക്കം മുതൽ അവിടെയുള്ള എന്റെ സുഹൃത്തുക്കൾ വിളിച്ചതിന്റെ അടിസ്ഥാനത്തിൽ പലരേയും ഫോണിൽ വിളിച്ച് സംസാരിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു പക്ഷേ തിരച്ചിൽ ഊർജ്ജിതമാക്കാനുള്ള ക്രമീകാരണം ഇതുവരെ ഉണ്ടായിട്ടില്ല…

ഇന്ന് സംഭവം സ്ഥലം സന്ദർശിക്കുകയും
തുടക്കം മുതലേ കളക്ടറും ബന്ധപ്പെട്ട ആളുകളുമായി സംസാരിച്ചിരുന്നു,മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപ്പെയെ
എത്തിക്കാനുള്ള ശ്രമമാണ് ഇന്ന് നടത്തിയത്, ഈശ്വർ മൽപ്പെ നമുക്ക് ഒന്നിച്ച് ആ സ്ഥലം സന്ദർശിക്കാം എന്ന് പറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ നാട്ടിലേ ഒരു തിരച്ചിലുമായി ബന്ധപ്പെട്ട തിരക്കു കാരണം ഇന്ന് വൈകിട്ട് എത്താം എന്നാണ് പറഞ്ഞത് രാത്രി തിരച്ചിൽ നടക്കില്ല എന്നത് കൊണ്ട്
ഈശ്വർ മൽപ്പെയും സംഘവും പ്രിയപ്പെട്ട റിയാസിന് വേണ്ടി നാളെ രാവിലെ 6 മണിയോട് കൂടി തിരച്ചിൽ നടത്താം എന്ന് ഉറപ്പ് നൽകിയിട്ടുണ്ട്…

അതിനിടയിൽ കാസർക്കോട്ടെ ജില്ലാ ഭരണകൂടം ബന്ധപ്പെട്ട വകുപ്പുകൾക്കും മെയിലുകൾ അയച്ചു എന്നല്ലാതെ അവിടെ നിന്നും വേണ്ട രീതിയിലുള്ള ഇടപെടലുകൾ ഉണ്ടായിട്ടില്ല എന്ന ആക്ഷേപവും ഉന്നയിച്ചിട്ടുണ്ട്.

നാളെ തിരുവന്തപുരത്തേക്കെത്തിയാൽ ബഹുമാന്യനായ റെവന്യൂ മന്ത്രിയെ നേരിട്ട് കണ്ട് ഈ കുടുംബത്തിന്റെ സങ്കടം ബോധിപ്പിച്ച് ഈശ്വർ മൽപ്പെയുടെ തിരച്ചിലിനോടൊപ്പം എസ് ഡി ആറ് എഫിനെയും, എൻ ഡി ആ എഫിനെയും,നേവിയെയും ബന്ധപ്പെടുത്തി ഊർച്ചിതമായ തിരച്ചിൽ നടത്തണം എന്നുള്ള ആവശ്യം ഉന്നയിക്കും…

ഇന്ന് കാസർകോട്ടെ തദ്ദേശസ്വയംവരണ സ്ഥാപങ്ങളുടെ അദാലത്തിൽ പങ്കെടുക്കാൻ മന്ത്രി
എംബി രാജേഷ് കാസർകോട് ടൗൺ ഹാളിൽ എത്തിയിരുന്നു ഞാനും ഈ വിഷയങ്ങളിൽ ഇടപെട്ടുകൊണ്ടിരിക്കുന്ന ബഹുമാന്യയായ എംഎൽഎ എൻ എ നെല്ലിക്കുന്നും അവരുടെ കുടുംബാംഗങ്ങളെയും കൂട്ടി മന്ത്രിയെ ബന്ധപ്പെട്ടിരുന്നു,മുഖ്യമന്ത്രിയുമായി സംസാരിച്ച് തിരച്ചിലിന് വേണ്ട സഹായങ്ങൾ ചെയ്തു തരാമെന്ന് അറിയിച്ചിട്ടുണ്ട്…
അർജുന്റെ നോവ് നമ്മുടെ മനസ്സിൽ
നിന്ന് മാഞ്ഞു പോയിട്ടില്ല അത് കർണാടക ശിരൂരിലാണ് എന്നാലിത് നമ്മുടെ കേരളത്തിലാണ് നമ്മുടെ ജില്ലയിലാണ്
നമ്മുടെ പ്രിയപ്പെട്ട റിയാസിനെ നമുക്ക് തിരികെ ലഭിക്കുക തന്നെ വേണം അതിന് വേണ്ടിയുള്ള പരിശ്രമത്തിന് എല്ലാ വിധ ഇടപെടലുകളും നേതൃത്വവും ഞാൻ
നൽകുന്നതായിരിക്കും…

Hot Topics

Related Articles