Friday, November 1, 2024
spot_img

വയനാട് ദുരന്തം രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലെന്ന് മുഖ്യമന്ത്രി

വയനാട്ടിൽ രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലെന്ന് മുഖ്യമന്ത്രി.ആദ്യഘട്ടം ദുരന്തത്തില്‍പ്പെട്ടവരെ സുരക്ഷിത സ്ഥാനത്തെത്തിച്ചു.ജീവന്റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കില്‍ കണ്ടെത്തി രക്ഷിക്കാനാണ് ശ്രമിച്ചത്. 206 പേരെ കണ്ടത്താനുണ്ട്. 81 പേര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. 206 പേര്‍ ആശുപത്രി വിട്ടു, ഇവരെ ക്യാമ്പിലേക്ക് മാറ്റി. 40 ടീമുകള്‍ ആറ് സെക്ടറുകളായി തിരഞ്ഞ് രക്ഷാപ്രവര്‍ത്തനം നടത്തുന്നു. ഇന്നലെ മാത്രം 40 ടീമുകള്‍ 6 സെക്ടറുകളായി തിരിഞ്ഞ് തെരച്ചില്‍ നടത്തി. ദുരന്ത മേഖലയിലും ചാലിയാറിലും തിരച്ചില്‍ തുടരുന്നു. 1419 പേരാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. 93 ക്യാമ്പുകളിലായി 10,042 പേരാണുള്ളത്. കേരള പോലിസിന്റെയും തമിഴ്‌നാടിന്റെയും സൈന്യത്തിന്റെയും ഡോഗ് സ്‌ക്വാഡും തിരച്ചിലിനുണ്ട്. ഹ്യൂമന്‍ റെസ്‌ക്യൂ റഡാറും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുണ്ട്

Hot Topics

Related Articles