Friday, November 1, 2024
spot_img

ബ്രയിൽ സാക്ഷരതാ പഠിതാക്കളെ സഹായിക്കും:ഷാനവാസ് പാദൂർ

കാസർകോട്:സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി കേരള ഫെഡറേഷൻ ഓഫ് ബ്ലൈന്റുമായി സഹകരിച്ച് സംസ്ഥാനത്ത് ആരംഭിക്കുന്ന ബ്രെയിൽ സാക്ഷരത പദ്ധതിയുടെ ഭാഗമായി ജില്ലയിൽ രജിസ്റ്റർ ചെയ്ത 100 ബ്രേയിൽ സാക്ഷരതാ പഠിതാക്കൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ജില്ലാ പഞ്ചായത്ത് ചെയ്യുന്നതാണെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ പറഞ്ഞു കാസർകോട് ഗവ. അന്ധവിദ്യാലയത്തിൽ ജില്ലയിലെ ബ്രയിൽ സാക്ഷരതാ പഠിതാക്കളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗത്തെ സംരക്ഷിക്കേണ്ടത് സർക്കാരിൻ്റേയും ജനപ്രതിനിധികളുടെയും കടമയാണെന്ന് കൂടി അദ്ദേഹം പറഞ്ഞു ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ടിവി സുഭാഷ് അധ്യക്ഷത വഹിച്ചു സാക്ഷരതാ മിഷൻ മോണിറ്ററിംഗ് കോഡിനേറ്റർ ഷാജു ജോൺ മുഖ്യപ്രഭാഷണം നടത്തി.കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻ്റ് ജില്ലാ പ്രസിഡണ്ട് ബി സതീശൻ പദ്ധതി വിശദീകരിച്ചു. ബ്രെയിൽ വിദഗ്ധ സമിതി അംഗം ഉമേശ ന്‍ മാസ്റ്റർ ക്ലാസുകളുടെ സംഘാടനവും സാക്ഷരതാ മിഷൻ ജില്ലാ കോഡിനേറ്റർ പി എൻ ബാബു ക്ലാസ്സുകളുടെ പ്രവർത്തന കലണ്ടറും അവതരിപ്പിച്ചു ബ്ലൈൻഡ് ഫെഡറേഷൻ ഭാരവാഹികളായ ഓ നാരായണൻ കെ വിജേഷ് ബ്ലൈൻഡ് സ്കൂൾ പ്രധാന അധ്യാപിക കെ ഓമന ടീച്ചർ പിടിഎ പ്രസിഡണ്ട് പി കെ റിയാസ് ജില്ലാ സാക്ഷരത സമിതി അംഗം കെ വി വിജയൻ മാസ്റ്റർ പ്രൊഫഎം.ശ്രീനാഥ് സ്കൂൾ എസ് ആർ ജി കൺവീനർ എ എസ് സംഷാദ് മാസ്റ്റർ പി നാരായണൻ മാസ്റ്റർ കെ ഓ അനിൽകുമാർ സി കെ പുഷ്പകുമാരി വൃന്ദ ടീച്ചർ തമ്പാൻ മാസ്റ്റർ എന്നിവർ സംസാരിച്ചു ആഗസ്റ്റ് ആദ്യവാരം കാസർകോട് ഗവ. അന്ധവിദ്യാലയത്തിൽ എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയുമായി ബ്രയിലി സാക്ഷരത ക്ലാസുകൾ ആരംഭിക്കും.പഠന കിറ്റുകൾ സാക്ഷരതാ മിഷൻ നൽകും നാലുമാസമാണ് കോഴ്സിന്റെ കാലാവധി ബ്രയിൽ സാക്ഷരതാ വിദഗ്ധന്മാരായ നാല് അധ്യാപകരെ തെരഞ്ഞെടുത്തിട്ടുണ്ട്

Hot Topics

Related Articles