“ഫോണിൽ അദ്ദേഹം അയച്ചുതന്ന മെസ്സേജ് കാണണോ… വായിച്ചു കേൾപ്പിക്കണോ… കേൾപ്പിക്കാം.
അദ്ദേഹം വാക്ക് പാലിച്ചില്ല.
അദ്ദേഹത്തെ അധികാര സ്ഥാനത്തിരുന്ന് ആരോ ഭീഷണിപ്പെടുത്തി.
ഭീഷണിക്ക് വശംവദനായി.
അതാണ് സംഭവം“ യു ഡി എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ ജില്ലാ കലക്ടറുടെ ചേമ്പറിന് മുൻപിൽ യുഡിഎഫ് എംഎൽഎ മാരായ എൻ എ നെല്ലിക്കുന്നിനും, എകെഎം അഷ്‌റഫിനും ഒപ്പം കുത്തിയിരുന്ന് പ്രതിഷേധിച്ചു.
പിന്നെ ഒരു ഡിവൈഎസ്പി ഒൻപത് മണിക്ക് വന്ന സമയം മുതൽ എന്നെ മാനുപുലറ്റ് ചെയ്യാൻ ശ്രമിച്ചു. രണ്ടാമത്തെ ടോക്കൺ തരാം ഒന്നാമത്തെ ടോക്കൺ നേരത്തെ
കൊടുത്തെന്ന് അയാൾ പറയുന്നു..ആ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ പേര് എനിക്കറിയാം. അയാളുടെ പേരിലും ഇലക്ഷൻ വരണാധികാരിയുടെ പേരിലും ഞാൻ ഇലക്ഷൻ കമ്മീഷന് പരാതി കൊടുത്തിട്ടുണ്ട് .
നിഷ്പക്ഷമായി സുതാര്യമായി നീതിപൂർവമായി അല്ല കാസർഗോഡ് കാര്യങ്ങൾ നടക്കുന്നത്. അധികാരസ്ഥാനത്ത് ഇരിക്കുന്നവരുടെ ആജ്ഞാനിവർത്തികളായി പോലീസും റിട്ടേണിംഗ് ഓഫീസറും പ്രവർത്തിക്കുന്നു. ഇത് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.
മുൻകൂട്ടി തീരുമാനിച്ച പ്രകാരം നിശ്ചയിച്ച സമയത്ത് മുഖ്യ തിരഞ്ഞെടുപ്പ് വരണാധികാരിക്ക് മുൻപാകെ പത്രിക സമർപ്പിക്കണമെന്നാണ് ഉദ്ദേശിച്ചത്. എന്നാൽ മുഖ്യ വരണാധികാരി ആയിട്ടുള്ള ജില്ലാ കലക്ടർ ഭരണപക്ഷത്തിനു വേണ്ടി പക്ഷപാതപരമായ നിലപാട് സ്വീകരിച്ചതിന്റെ ഫലമായി മുൻകൂട്ടി തീരുമാനിച്ച സമയത്ത് തന്നെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ ഡെപ്യൂട്ടി കലക്ടർ (RR) പി ഷാജുവിന് മുമ്പാകെ പത്രിക സമർപ്പിച്ചു. കല്ലട്ര മാഹിൻ ഹാജി, എൻ എ നെല്ലിക്കുന്ന് എം എൽ എ, എ കെ എം അഷ്‌റഫ്, കെ പി കുഞ്ഞികണ്ണൻ, പി കെ ഫൈസൽ, കെ നീലകണ്ഠൻ, എ ഗോവിന്ദൻ നായർ എന്നിവർ സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു.