Monday, August 25, 2025
spot_img

‘പ്രസിഡന്റ് ജയിലിൽ ആയതറിഞ്ഞ് കേരളത്തിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുന്ന വോട്ടർ’; പരിഹാസവുമായി വി ശിവൻകുട്ടി

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരിഹാസവുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷത്തിന്‍റെ പേരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ ഇന്നലെ അറസ്റ്റിലായി. രാഹുൽ മാങ്കൂട്ടത്തിലിന് കോടതി ജാമ്യം നിഷേധിച്ചിരുന്നു. 22 വരെ റിമാൻഡ് ചെയ്ത രാഹുലിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. എന്നാൽ വിഷയത്തിൽ പ്രതികരണവുമായി വി ശിവൻകുട്ടി രംഗത്തെത്തി.

തന്റെ ഫേസ്ബുക്കിലൂടെയാണ് പരിഹാസവുമായി മന്ത്രി രംഗത്തെത്തിയത്. നടൻ അജിത് കുമാറിന്റെ ചിത്രം ഉൾപ്പെടയുള്ള കുറിപ്പാണ് അദ്ദേഹം പങ്കുവച്ചത്. പ്രസിഡന്റ് ജയിലിൽ ആയതറിഞ്ഞ് കേരളത്തിലേക്ക് പുറപ്പെടാൻ തയ്യാറെടുപ്പ് നടത്തുന്ന വോട്ടർ എന്നായിരുന്നു മന്ത്രി കുറിച്ചത്. നടൻ അജിത്തിന്റെ ഫോട്ടോ ഉപയോഗിച്ചും യൂത്ത് കോൺഗ്രസ് സംസ്ഥാന തെരെഞ്ഞടുപ്പിൽ വ്യാജ ഐ ഡി കാർഡ് നിർമിച്ചതായി പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

Hot Topics

Related Articles