കാസർകോട്:മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലയിലെ മണ്ഡലങ്ങളിലെത്തുന്ന നവകേരള സദസ്സ് വേദികളിലെ അവസാന ഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തി ജില്ലാ കളക്ടറും ജന പ്രതിനിധികളും. തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, ഉദുമ, കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ നവകേരള സദസ്സ് വേദികളിലെ ഒരുക്കങ്ങള്‍ വിലയിരുത്തി. എല്ലാ മണ്ഡലങ്ങളിലും പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. സംഘാടക സമിതി ഭാരവാഹികളും ഉദ്യോഗസ്ഥരും സന്ദര്‍ശനത്തിനൊപ്പമുണ്ടായിരുന്നു. നവംബര്‍ 18ന് വൈകീട്ട് 3.30ന് മഞ്ചേശ്വരം പൈവളിഗെ ജി.എച്ച്.എസ്.എസിലാണ് നവകേരള സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം.
തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം നവകേരള സദസ്സിന് വേദിയാവുന്ന കാലിക്കടവ് മൈതാനത്തെ ഒരുക്കങ്ങള്‍ ജില്ലാ കളകടര്‍ കെ ഇമ്പശേഖര്‍ സന്ദര്‍ശിച്ചു. ജില്ലാ കളക്ടറും എം രാജഗോപാലന്‍ എം.എല്‍.എയും ഒരുക്കങ്ങള്‍ വിലയിരുത്തി. ഏഴായിരം പേരെ ഉള്‍ക്കൊള്ളുന്ന പന്തലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. പന്തല്‍ നിര്‍മാണവും അനുബന്ധ സൗകര്യങ്ങളുടെ സജ്ജീകരണവും സംഘം വിലയിരുത്തി. ഇരുപതിനായിരം പേരെയാണ് പരിപാടിയില്‍ പ്രതീക്ഷിക്കുന്നത്. പരിപാടി എല്ലാവര്‍ക്കും വീക്ഷിക്കുന്നതിനുള്ള സൗകര്യം ഒരുക്കും. സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്, തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം സംഘാടക സമിതി കണ്‍വീനറും എല്‍.എസ്. ജി.ഡി ജോയിന്റ് ഡയറക്ടര്‍ ജെയ്‌സണ്‍ മാത്യു വിവിധ ഉദ്യോഗസ്ഥര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. നവംബര്‍ 19 ന് വൈകീട്ട് അഞ്ച് മണിക്കാണ് നവകേരള സദസ്സ്.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നവംബര്‍ 19 ന് കാഞ്ഞങ്ങാട് മണ്ഡലത്തില്‍ നടക്കുന്ന നവകേരള സദസ്സിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തി ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍. പരിപാടിക്ക് വേദിയൊരുക്കുന്ന ദുര്‍ഗാ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനം ജില്ലാ കലക്ടര്‍ സന്ദര്‍ശിച്ചു. ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത,കാഞ്ഞങ്ങാട് സബ് കലക്ടര്‍ സൂഫിയാന്‍ അഹമ്മദ്, സംഘാടക സമിതി കൺവീനർ ജി.എസ്.ടി ജോയിന്റ് കമ്മീഷണര്‍ പി.സി.ജയരാജ്, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സജിത്ത് കുമാര്‍, അസി.എക്‌സികുട്ടീവ് എഞ്ചിനീയര്‍ പി. എം യമുന, സംഘാടക സമിതി ജോയിന്റ് കണ്‍വീനര്‍ ജയരാജ്, ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായര്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, എം.രാഘവന്‍, റിസ്‌പെഷന്‍ കമ്മിറ്റി കണ്‍വീനര്‍ മധു കരിമ്പില്‍, സജിത്ത് കുമാര്‍, രാജഗോപാല്‍, രമേശന്‍ കോളിക്കര, വി.കെ രാജന്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
ഉദുമ മണ്ഡലം നവകേരള സദസ്സ്, മുന്നൊരുക്കം വിലയിരുത്താന്‍ കലക്ടറും എംഎല്‍എയും എത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ ഉദുമ മണ്ഡലത്തിലെ അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖരും, സി എച്ച് കുഞ്ഞമ്പു എംഎല്‍എയും പരിപാടിക്ക് വേദിയാക്കുന്ന ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സന്ദര്‍ശിച്ചു. മുന്നൊരുക്കങ്ങള്‍ വിലയിരുത്തുകയും ആവശ്യമായി നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഡി.വൈ.എസ്.പി സി.കെ സുനിൽകുമാർപൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സജിത്ത് കുമാര്‍,
സംഘാടക സമിതി കൺവീനർ ജോയിന്റ് രജിസ്ട്രാർ എം.ലസിത, വി.ചന്ദ്രൻ
, വിവിധ സബ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ കലക്ടറിയും എം.എല്‍.എയും അനുഗമിച്ചു. നവംബര്‍ 19ന് ഉച്ചയ്ക്ക് ഒന്നോടു കൂടി ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദുമ മണ്ഡലം നവ കേരള സദസ് നടക്കും.
കാസര്‍കോട് മണ്ഡലം നവകേരള സദസ്സ്, മുന്നൊരുക്കം വിലയിരുത്താന്‍ കലക്ടറെത്തി എത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ കാസര്‍കോട് മണ്ഡലത്തിലെ അവസാന ഘട്ട ഒരുക്കങ്ങള്‍ വിലയിരുത്താനാണ് ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ എത്തിയത്. പരിപാടി നടക്കുന്ന നായന്മാര്‍മൂലയിലെ ചെങ്കള പഞ്ചായത്ത് മിനി സ്റ്റേഡിയത്തിലെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത പ്രസിഡണ്ട് സിജി മാത്യു എ.ഡി.എം കെ. നവീന്‍ബാബു, ഡി ഐ സി ജനറൽ മാനേജർ കെ.സജിത് കുമാർ വിവിധ ഉപ സമിതി ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അനുഗമിച്ചു. നവംബര്‍ 19ന് രാവിലെ 11ന് കാസര്‍കോട് മണ്ഡലം നവകേരള സദസ്സ് നടക്കും.
മഞ്ചേശ്വരം മണ്ഡലം നവകേരള സദസ്സ്, മുന്നൊരുക്കം വിലയിരുത്താന്‍ കലക്ടറെത്തി എത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ കാസര്‍കോട് മണ്ഡലത്തിലെ അവസാന ഘട്ട ഒരുക്കങ്ങള്‍ വിലയിരുത്താനാണ് ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ എത്തിയത്. പരിപാടി നടക്കുന്ന പൈവളിഗെ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍, സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്, കാസര്‍കോട് ആര്‍.ഡി.ഒ അതുല്‍ സ്വാമിനാഥ്, വിവിധ ഉപ സമിതി ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അനുഗമിച്ചു.
മഞ്ചേശ്വരത്ത് പന്തല്‍ പൂര്‍ത്തിയായി. സ്റ്റേജും പ്രധാന കവാടവും മറ്റ് പ്രവര്‍ത്തനങ്ങളും അവസാന മിനുക്കു പണികളില്‍. ഇന്ന് (നവംബര്‍17) വൈകീട്ട് പൈവളിഗെ ഗ്രാമപഞ്ചായത്തിന്റെ വിളംബര ഘോഷയാത്രയ്ക്ക് ശേഷം വൈകീട്ട് അഞ്ചോടെ മഞ്ചേശ്വരത്തിന്റെ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന കലാ പരിപാടികള്‍ അരങ്ങേറും. നവംബര്‍ 18ന് ഉച്ചയ്ക്ക് രണ്ടോടെ കലാ പരിപാടികള്‍ നടക്കും. വൈകീട്ട് 3.30ന് നവകേരള സദസ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം നടക്കും.