Thursday, November 28, 2024
spot_img

പ്രമുഖസൈക്കോളജിസ്റ്റ് സിജി രവീന്ദ്രന്റെ Conquer your fear to lead a prosperous and happy life എന്ന പുസ്തകം നാല്പത്തി മൂന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു.

ഷാർജ : പ്രവാസജീവിതത്തിലെ പരക്കം പാച്ചലിനിടെ ജീവിക്കാൻ മറന്നുപോകുന്ന സ്വയം ജീവിതം മറന്നുപോകുന്നവരാണ് പലരും ..
ചില പ്രതിബന്ധങ്ങൾ ഓരോരുത്തർക്കും പലതരത്തിൽ ഉണ്ടാകും ,ചില കംഫർട്ട് സോണിൽ നിന്ന് പുറത്ത് കടക്കാനാകാതെ നിസ്സഹായമായി നോക്കി നിൽക്കുന്നവരുണ്ടാകും ,
ഒറ്റപ്പെടലും ,ഭയവും കാരണം ജീവിതം അവസാനിപ്പിക്കാൻ തോനിന്നുടത്ത് നിന്ന് ജീവിക്കാൻ പ്രേരിപ്പിക്കുന്ന ചില മനുഷ്യരുണ്ടാകും ..അവരെ നമ്മൾ ലൈഫ് കോച്ചെന്നോ ,
കൗൺസിലർ എന്നോ പേരിട്ട് വിളിക്കും ..അങ്ങിനെ ഒരാളാണ് ഡോകടർ സിജി രവീന്ദ്രൻ .

പ്രമുഖസൈക്കോളജിസ്റ്റ് സിജി രവീന്ദ്രന്റെ Conquer your fear to lead a prosperous and happy life(കോൺകർ യുവർ ഫിയർ ടു ലീഡ് എ പ്രോസ്പറസ് ആൻഡ് ഹാപ്പി ലൈഫ് .)എന്ന പുസ്തകം നാല്പത്തി മൂന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു.ഗൾഫ് മലയാളികളുടെ മാനസിക സംഘർഷങ്ങളെ ലഘൂകരിക്കാൻ ഉപയുക്തമായ ടിപ്‌സുകൾ അടങ്ങിയ conquer your fear to lead a prosperous and happy life എന്ന പുസ്തകം പ്രമുഖ എഴുത്ത് കാരൻ ടി ഡി രാമകൃഷ്ണൻ പെൻഖ്യുൻ ബുക്ക് ഓദർ ഇംഗ്ളീഷ് എഴുത്ത്കാരനുമായ കാർത്തിക് ശശിധരൻ പുസ്തകം ഏറ്റുവാങ്ങി .മാധ്യമ പ്രവർത്തകൻ അനൂപ് കീച്ചേരി പുസ്തകത്തെ പരിചയപ്പെടുത്തി.ഷാർജ പുസ്തകോത്സവം വിദേശവിഭാഗം എക്സികുട്ടീവ് മോഹൻ കുമാർ ,
റോഡിയോ ഏഷ്യ പ്രോഗ്രാം ഡയറ്കടർ സിന്ധു ബിജു ,ആർ ജെ അഞ്ജന ,നിവേദിതബാലഗോപാൽ എന്നിവർ സംസാരിച്ചു .ഐവറി ബുക്സ് സിഇഒ പ്രവീൺസ്വാഗതവും ,എഴുത്ത് കാരി ഡോക്ർ സിജി രവീന്ദ്രൻ നന്ദിയും പറഞ്ഞു .അഞ്ജന പരിപാടി നിയന്ത്രിച്ചു .പുസ്തകമേളയിലെ ഏഴാം നമ്പർ ഹോളിലെ
ഐവറി ബുക്സ് സ്റ്റാളായ ZD02 നമ്പറിൽ ലഭ്യമാകും .

Hot Topics

Related Articles