ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി നിയമസഭ മണ്ഡലത്തിൽ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി കഴിഞ്ഞപ്പോള്‍ ആകെയുള്ളത് 10 സ്ഥാനാര്‍ത്ഥികള്‍. ആകെ 19 സെറ്റ് പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്.
അവസാനദിവസമായ വ്യാഴാഴ്ച ഏഴുപേരാണ് വരണാധികാരിയായ ആര്‍ഡിഓ വിനോദ് രാജന്‍, ഉപവരണാധികാരിയായ പാമ്പാടി ബ്ലോക്ക് ഡെലവപ്‌മെന്റ് ഓഫീസര്‍ ഇ ദില്‍ഷാദ് എന്നിവര്‍ മുമ്പാകെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.
പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും.ചാണ്ടി ഉമ്മന്‍( കോണ്‍ഗ്രസ്),ജെയ്ക് സി തോമസ്(സിപിഐഎം),ജി ലിജിന്‍ ലാല്‍( ബിജെപി) എന്നിവരാണ് പ്രധാന സ്ഥാനാര്‍ത്ഥികള്‍.
ജെയ്കിന് പുറമേ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം റെജി സഖറിയ, ലിജിന്‍ ലാലിന് പുറമേ മഞ്ജു എസ് നായര്‍ എന്നിവര്‍ ഡമ്മി സ്ഥാനാര്‍ത്ഥികളായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ലൂക്ക് തോമസ്( ആംആദ്മി പാര്‍ട്ടി), ഷാജി ( സ്വതന്ത്രന്‍), പി കെ ദേവദാസ് (സ്വതന്ത്രന്‍) , സന്തോഷ് ജോസഫ്( സ്വതന്ത്രന്‍) , ഡോ. കെ പദ്മരാജന്‍( സ്വതന്ത്രന്‍) എന്നിവരാണ് പത്രിക സമര്‍പ്പിച്ച മറ്റ് സ്ഥാനാര്‍ത്ഥികള്‍. ആഗസ്റ്റ് 21നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.