ആലൂർ: ഉച്ചക്കഞ്ഞി നിഷേധിച്ച ആലൂർ മൾട്ടിഗ്രേഡ് ലേണിംഗ് സെൻ്ററിലെ വിദ്യാർത്ഥി കൾക്ക് ഒരുമാസ ത്തേക്ക് ഉച്ചക്കഞ്ഞി വിഭവങ്ങൾ കൈമാറിയ കേരള പ്രവാസിലീഗ് മുളിയാർ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രവർത്ത നം മാതൃകയായി.
സർക്കാറിൻ്റെ അടച്ചു പൂട്ടൽ ഭീഷണിയെ തുടർന്ന് വിദ്യാർത്ഥി
കളും രക്ഷിതാക്കളും ഒരുപോലെ ആശങ്ക യിൽ കഴിയുന്നതിനിടെ മാസങ്ങളായി കുട്ടികൾ ക്ക് ഉച്ചക്കഞ്ഞി നിഷേധി ച്ചിരിക്കുക യാണ്.പാവപ്പെട്ട അമ്പതിൽ പരം വിദ്യാർത്ഥികൾക്ക് നേരെ കണ്ണടച്ച ഇടതു സർക്കാറിനെതിരെ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ഒർമ്മദിന ത്തിൽനടത്തിയ കാരുണ്യ പ്രവർത്തനം വേറിട്ട പ്രതിഷേധമായി.
ചടങ്ങിൽ പ്രസിഡണ്ട് എ.ബി.കലാം അദ്ധ്യ ക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി അബുബക്കർ ചാപ്പ സ്വാഗതംപറഞ്ഞു. മണ്ഡലം ജനറൽ സെക്രട്ടറി കെ.ബി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് ബോവിക്കാനം, മൻസൂർ മല്ലത്ത്, ഖാലിദ് ബെള്ളിപ്പാടി,ബികെ.
ഹംസ,അബ്ദുല്ല ഡെൽമ,ഖാദർ ആലൂർ, ബികെ.മുഹമ്മദ് കുഞ്ഞി,ഹമീദ് ബാവിക്കര,അബ്ദുൽ ഖാദർ കുന്നിൽ, ഹംസ പന്നടുക്കം, പി. അബ്ദുല കുഞ്ഞി ഹാജി,പി.ടി.എ പ്രസിഡന്റ നൂറുദ്ധീൻ, ടി.എ.ഹനീഫ ഹാജി, നോനാബി ടിച്ചർ, മിസ്രിയ ടീച്ചർ, രേഷ്മ ടീച്ചർ,എം കെ ഹാജി, എം.കെ.ഇസ്മയിൽ എന്നിവർ സംബന്ധിച്ചു.