Saturday, March 14, 2026
spot_img

കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഇഫ്താർ സ്നേഹ വിരുന്ന് സംഘടിപ്പിച്ചു

കാസർകോട് :കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി പഞ്ചായത്ത് പരിസരത്ത് സംഘടിപ്പിച്ച ഇഫ്താർ സ്നേഹ വിരുന്ന് വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. സൗഹാർദ്ധവും സ്നേഹവും കൂട്ടി വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾക്ക് വർത്തമാന കാലത്ത് ഏറെ പ്രാധാന്യമുണ്ടെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ച എൻ എ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുള്ള കുഞ്ഞി ചെർക്കള അധ്യക്ഷത വഹിച്ചു.

വികസന കാര്യ സ്റ്റാൻഡിന്റ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ്‌ കർള സ്വാഗതം പറഞ്ഞു.

കല്ലട്ര മാഹിൻ ഹാജി, എ അബ്ദുൾ റഹിമാൻ, റിട്ട:അഡിഷണൽ എസ് പി ടി പി രഞ്ജിത്ത്,ഡി വൈ എസ് പി സിബി തോമസ്,സർക്കിൾ ഇൻസ്പെക്ടർ പ്രമോദ്, മുനീർ ഹാജി, ട്രാഫിക് സബ് ഇൻസ്പെക്റ്റർമാരായ ദാമോദരൻ, ഫിറോസ്, അഡ്വ:ജമാൽ, അഡ്വ: ഗോവിന്ദൻ നായർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ അർജുൻ, ചെമനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ അബൂബക്കർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ മൊയ്‌ദു ഗോളിയടുക്കം, മറിയ മാഹിൻ കുമ്പള ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എ കെ ആരിഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അൻവർ കോളിയടുക്കം,പൃഥി രാജ് ഷെട്ടി,പി എം നസീമ,സോയ ലത്തീഫ്, മഹേഷ്‌ ബൾകുഞ്ചേ, കാദർ മാന്യ,സകീന അബ്ദുള്ള ഹാജി, അഡ്വ: നാസിഫ ജലീൽ, ലീല, അസ്മിന ഹബീബ്, ശാഹിദ അഫ്സൽ, ഷഫീന ഹുസൈൻ, താജുദ്ദിൻ മൊഗ്രാൽ, മുഹമ്മദ്‌ കുഞ്ഞി ചായിന്റടി, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥൻമാരായ ബി ഡി ഒ ജോൺ ഡിക്രോസ്,ജോയിൻ ബി ഡി ഒ പീതാംബരൻ,സുഗു ണ കുമാർ,സുജിത് തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles