Saturday, March 7, 2026
spot_img

പുതിയ സാമ്പത്തിക വർഷത്തെ എല്ലാ പദ്ധതികൾക്കും അംഗീകാരം നൽകി ജില്ലാ ആസൂത്രണ സമിതി യോഗം

കാസർകോട്:തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ
പുതിയ സാമ്പത്തിക വർഷത്തെ (2026-2027) പദ്ധതികൾക്കും ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം.വിദ്യാനഗർ ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന്
യോഗമാണ് വാർഷിക പദ്ധതികൾക്ക് അംഗീകാരം നൽകിയത്.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം അധ്യക്ഷത വഹിച്ചു.
കാസർകോട് ബ്ലോക്ക് പഞ്ചായത്തിന്റെയും അജാനൂർ,പിലിക്കോട്,ബേഡഡുക്ക , വെസ്റ്റ് എളേരി, കള്ളാർ എന്നീ ഗ്രാമപഞ്ചായത്തുകളിലെയും 2025-2026 വാർഷിക പദ്ധതി ഭേദഗതികൾക്കും നീലേശ്വരം മുനിസിപ്പാലിറ്റിയുടെയും കാസർകോട് ബ്ലോക്ക് പഞ്ചായത്തിന്റെയും ഹെൽത്ത് ഗ്രാൻ്റ് ഭേദഗതികൾക്കും യോഗം അംഗീകാരം നൽകി. ജില്ലാ പഞ്ചായത്തുമായി സംയുക്ത പദ്ധതികളിൽ ഏർപ്പെട്ടിരിക്കുന്ന ഗ്രാമപഞ്ചായത്തുകൾ സാമ്പത്തിക വർഷം അവസാനിക്കും മുമ്പേ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ആവശ്യപ്പെട്ടു . അങ്കണവാടി പോഷകാഹാരം, എസ് എസ് കെ വിഹിതം, പാലിയേറ്റീവ് കെയർ, അതി ദരിദ്രർക്കുള്ള പദ്ധതി,ലൈഫ് പദ്ധതി, പി എം എ വൈ,ആശ്രയ, ഭിന്നശേഷി സ്കോളർഷിപ്പ്,എബിസി എന്നീ പദ്ധതികൾ അനിവാര്യ പദ്ധതികൾ ആയതിനാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എത്രയും പെട്ടെന്ന് ഏറ്റെടുക്കണമെന്നും മുൻഗണനാ പദ്ധതികൾ ആയ വിജ്ഞാനകേരളം, ഡിജി കേരള, ഹാപ്പിനസ് പാർക്കുകൾ, ഫിറ്റ്നസ് കേരള, ശ്രുതി തരംഗം എന്നീ പദ്ധതികളും വേഗത്തിൽ ഏറ്റെടുക്കണമെന്നും യോഗം വിലയിരുത്തി. ഫണ്ട് ലാപ്സ് ആകാതെ സാമ്പത്തിക വർഷത്തിനുള്ളിൽ തന്നെ സമയബന്ധിതമായി നിലവിലെ പദ്ധതികൾ പൂർത്തിയാക്കാനും യോഗം നിർദ്ദേശം നൽകി.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ സെക്രട്ടറിമാർ,ജില്ലാതല നിർവഹണഉദ്യോഗസ്ഥർ, ജില്ലാ പ്ലാനിങ് ഓഫീസർ ടി രാജേഷ്, തദ്ദേശ സ്വയം ഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ വി ഹരിദാസ്, എന്നിവർ യോഗത്തിൽ സംസാരിച്ചു.

Hot Topics

Related Articles