Monday, February 23, 2026
spot_img

അബൂദാബി മേൽപറമ്പ് ജമാഅത്ത് പുതിയ കമ്മിറ്റി നിലവിൽ വന്നു

അബൂദാബി:അബൂദാബി മേൽപറമ്പ് ജമാഅത്ത് കമ്മിറ്റിയുടെ 2026-2028 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞടുക്കുന്ന ജനറൽ ബോഡി യോഗവും ഇഫ്താർ സംഗമവും അബൂദാബിയിൽ വെച്ച് നടന്നു

യോഗത്തിൽ
ജനറൽ സെക്രട്ടറി ഇ എം മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു

പ്രസിഡണ്ട് സെയ്യിദ് ശിഹാബ് തങ്ങൾ അൽ ഹാദി അദ്ധ്യക്ഷത വഹിച്ചു

മുഖ്യതിഥിയായി ഷാർജ മേൽപറമ്പ് ജമാഅത്ത് പ്രസിഡണ്ട് അബ്ദുൽ ഖാദർ നിയാസ് ചേടിക്കമ്പനി സംബന്ധിച്ചു

അബൂബക്കർ സി.ബി ഉദ്ഘാടനം നിർവ്വഹിച്ചു

ഹാരിസ് കല്ലട്ര കണക്കവതരിപ്പിച്ചു

മുഹമ്മദ് കുഞ്ഞി ചാത്തങ്കൈ, റാസിക്, നസീർ കട്ടക്കാൽ, അഷ്റഫ് കെ ആർ, നസീർ മേൽപറമ്പ്, ശംസീർ, ഷബീർ ,ജുനൈദ്, റഉഫ്,
ശരീഫ് ചന്ദ്രഗിരി, സഹീർ,
റയീസ് എന്നിവർ സംസാരിച്ചു

ഹാരിസ് കല്ലട്ര നന്ദിയും പറഞ്ഞു

നിയാസ് ചേടിക്കമ്പനി റിട്ടേണിംഗ് ഓഫീസറായി

പുതിയ ഭാരവാഹികൾ

സെയ്യിദ് ശിഹാബ് തങ്ങൾ അൽ ഹാദി (പ്രസിഡണ്ട്)

മുഹമ്മദ് കുഞ്ഞി ഇ എം
(ജനറൽ സെക്രട്ടറി)

ഹാരിസ് കല്ലട്ര (ട്രഷറർ)

മുഹമ്മദ് കുഞ്ഞി ചാത്തംങ്കൈ, അഷ്‌റഫ് കെആർ, സിബി അബൂബക്കർ (വൈ.പ്രസിഡണ്ട്)

റാസിക്, ഷബീർ, നസീർ മേൽപറമ്പ് (ജോ. സെക്രട്ടറി)

Hot Topics

Related Articles