ഉദുമ :എം പി യെ നോക്കുകുത്തിയാക്കി
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ തറക്കല്ലിടൽ സിഎച്ച് കുഞ്ചമ്പു എം എൽ എ നടത്തിയത് വിവാദമാകുന്നു
ഉദ്യോഗസ്ഥർക്കെതിരേയും എംഎൽഎക്കെതിരേയും നടപടി വേണമെന്ന് കാസർകോട് എം പി ആവശ്യപ്പെട്ടു
എംപിയെ തഴഞ്ഞ് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ തറക്കല്ലിടൽ എം എൽ എ നിർവഹിച്ചത് രാഷ്ട്രീയ പാപ്പരത്തമാണെന്ന് അദ്ദേഹം പറഞ്ഞു കേന്ദ്രം 60 ശതമാനം വിഹിതവും കേരളം 40 ശതമാനവും വഹിക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ പി എം യു എസ് എച്ച്.എ യുടെ ഭാഗമായി ഉദുമ ഗവ. ആർട്സ് ആൻ്റ് സയൻസ് കോളജിൽ നിർമ്മിക്കുന്ന അക്കാദമിക് ആൻ്റ് ഓഡിറ്റോറിയത്തിൻ്റെ നിർമ്മാണ പ്രവൃത്തിയുടെ ഉൽഘാടനമാണ് രാജ് മോഹൻ ഉണ്ണിത്താൻ എം പിയെ അറിയിക്കാതെ ഉദുമ എംഎൽഎ സി എച്ച് കുഞ്ഞമ്പു നിർവഹിച്ചത് തദ്ദേശ സ്വയംഭരണ നിയമസഭ തെരഞ്ഞെടുപ്പുകൾ അടുത്ത സാഹചര്യത്തിൽ വികസനത്തിൽ രാഷ്ട്രീയം കലർത്തി ജനപ്രതിനിധികളെ പോലും അവഗണിച്ച് സിപിഎം നടത്തിയത്.പ്രൊട്ടോക്കോൾ ലംഘനം നടത്തുന്നതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിര നടപടി എടുക്കണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം പി ആവശ്യപ്പെട്ടു.കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പേര് മാറ്റി സംസ്ഥാന സർക്കാർ പരിപാടിയായി അവതരിപ്പിച്ചതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇത്തരം വില കുറഞ്ഞ ചെയ്തികളെ പൊതു ജനങ്ങളുടെ മുൻപിൽ തുറന്നു കാട്ടുമെന്ന് എം പി വാർത്താകുറിപ്പിൽ അറിയിച്ചു.നാലു വോട്ടിന് വേണ്ടി വികസനത്തിൽ പക്കാരാഷ്ട്രീയം കലർത്തുന്നത് എംഎൽഎക്കോ അദ്ദേഹത്തിൻ്റെ ഓഫീസിനോ ഭൂഷണമല്ല സർക്കാർ സ്ഥാപനങ്ങളിലെ പരിപാടികൾ രാഷ്ട്രീയവൽക്കുന്ന കോപ്രായങ്ങൾക്ക് ജില്ലയിലെ ഉദ്യോഗസ്ഥർ കൂട്ടുനിൽക്കരുതെന്നും എം പി പറഞ്ഞു.


