കാസർകോട്:പൊയിനാച്ചി ഫാർമേഴ്സ് വെൽഫെയർ സഹകരണ സംഘം ഓഫീസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഫോട്ടോ അനാച്ഛാദനം നടത്തി. മുൻ കെപിസിസി പ്രസിഡന്റും ജനശ്രീ സുസ്ഥിര വികസന മിഷൻ സംസ്ഥാന ചെയർമാനുമായ എം.എം ഹസ്സൻ അനാച്ഛാദന കർമ്മം നിർവഹിച്ചു.സംഘം പ്രസിഡന്റ് ഹാരിസ് ബെണ്ടിച്ചാൽ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ ഹക്കീം കുന്നിൽ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ വി ഭക്തവത്സലൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാലചന്ദ്രൻ മാസ്റ്റർ, സംഘം വൈസ് പ്രസിഡന്റ് ശ്രീധരൻ മുണ്ടോൾ , എ കെ ശശിധരൻ,ഡയറക്ടർ മാരായ ഉണ്ണികൃഷ്ണൻ പൊയിനാച്ചി, സി നാരായണൻ നമ്പ്യാർ, രാഘവൻ വലിയവീട്, ബാബു മണിയങ്ങാനം, കുഞ്ഞിരാമൻ തവനം, വിജയലക്ഷ്മി എ, കമല ടി, സംഘം സെക്രട്ടറി ഗിരികൃഷ്ണൻ കൂടാല തുടങ്ങിയവർ സംബന്ധിച്ചു.