Friday, August 22, 2025
spot_img

പേരാൽ മഡിമുഗർ വയൽ റോഡ് നാടിന് സമർപ്പിച്ചു

കുമ്പള:പേരാൽ പ്രദേശത്തെ മഡിമുഗർ ജുമാ മസ്ജിദുമായി ബന്ധിപ്പിക്കുന്ന പുതുതായി നിർമ്മിച്ച മഡി മുഗർ വയൽ റോഡ് നാടിന് സമർപ്പിച്ചു. എം.എൽ.എ യുടെ ആസ്തി വികസന സ്കീമിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നിർമ്മിച്ചത്. എ.കെ. എം അഷ്റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് യു.പി താഹിറ യൂസഫ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ , സ്ഥിരം സമിതി ചെയർമാൻ ബി എ റഹ്മാൻ ആരിക്കാടി, പഞ്ചായത്തംഗങ്ങളായ താഹിറ ജി ഷംസീർ , യൂസഫ് ഉൾവാർ , ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ എ കെ ആരിഫ്, മുൻ സ്ഥിരം സമിതി അംഗം ബി എൻ മുഹമ്മദലി തുടങ്ങിയവർ സംസാരിച്ചു

Hot Topics

Related Articles