Friday, August 22, 2025
spot_img

ജില്ലാപഞ്ചായത്ത് വാര്‍ഡ്:ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഹീയറിംഗ് പൂര്‍ത്തിയായി

തിരുവനന്തപുരം:സംസ്ഥാനത്തെ 14 ജില്ലാപഞ്ചായത്തുകളിലെ കരട് വാര്‍ഡ് വിഭജന നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച പരാതികളിന്‍മേല്‍ ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഹീയറിംഗ് പൂര്‍ത്തിയായി. പരാതി സമര്‍പ്പിച്ചിട്ടുള്ളവരില്‍ ഹാജരായ മുഴുവന്‍ പേരെയും കമ്മീഷന്‍ നേരില്‍ കേട്ടു. തിരുവനന്തപുരം തൈയ്ക്കാട് പി.ഡബ്‌ള്യൂ.ഡി റെസ്റ്റ്ഹൗസില്‍ നടന്ന ഹീയറിംഗില്‍ ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ചെയര്‍മാനായ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍, കമ്മീഷന്‍ അംഗം ഡോ.രത്തന്‍ യു.ഖേല്‍ക്കര്‍, കമ്മീഷന്‍ സെക്രട്ടറി എസ്.ജോസ്‌നമോള്‍ എന്നിവര്‍ പങ്കെടുത്തു.

14 ജില്ലകളിലായി ആകെ 147 പരാതികളാണ് ലഭിച്ചിരുന്നത്. ഇതോടെ വാര്‍ഡ് വിഭജനത്തിന്റെ പ്രക്രിയകള്‍ അന്തിമഘട്ടത്തിലേക്ക് കടന്നു. ജില്ലാപഞ്ചായത്ത് കരട് വാര്‍ഡ് വിഭജനനിര്‍ദ്ദേശങ്ങള്‍ 2025 ജൂലൈ 21 ന് പ്രസിദ്ധീകരിച്ചിരുന്നു. ജില്ലാപഞ്ചായത്ത് വാര്‍ഡുകളുടെ അന്തിമവിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ ഡീലിമിറ്റേഷന്‍ പ്രക്രിയ പൂര്‍ത്തിയാകും. 14 ജില്ലാപഞ്ചായത്തുകളിലായി നിലവിലുണ്ടായിരുന്ന 331 വാര്‍ഡുകള്‍ 346 ആയി വര്‍ദ്ധിക്കും.

Hot Topics

Related Articles