Sunday, August 24, 2025
spot_img

സ്ട്രീറ്റ് വെണ്ടേഴ്സ് യൂണിയൻ എസ്.ടി.യു ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

കാസർകോട്:2025ലെ പുതിയ മെമ്പർഷിപ്പ് അടിസ്ഥാനത്തിലുള്ള സ്ട്രീറ്റ് വെണ്ടേഴ്സ് യൂണിയൻ എസ്.ടി.യു ജില്ലാ പ്രതിനിധി സമ്മേളനം കാസർകോട് മുനിസിപ്പൽ വനിത ഭവനിൽ വെച്ച് നടന്നു.

ജില്ലയിലെ വിവിധ ഭാഗങ്ങളിൽ അന്നന്നത്തെ ഉപജീവന മാർഗം കണ്ടെത്തുന്നതിന് വേണ്ടി വഴിയോരങ്ങളിൽ സ്വയം തൊഴിൽ ചെയ്യുന്ന നൂറുകണക്കിന് തൊഴിലാളികളാണ് എസ്.ടി.യുവിൻ്റെ കീഴിൽ ജില്ലയിൽ അണിചേർന്നിട്ടുള്ളത്.

വഴിയോര കച്ചവട തൊഴിലാളികളുടെ പുനരധിവാസമടക്കമുള്ള കാര്യങ്ങളിലും തൊഴിലാളികളുടെ സർവ്വേ നടപടികകൾ എല്ലാ സ്ഥലങ്ങളിലും പൂർത്തീകരിക്കുന്നതിനും ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങൾ അടിയന്തിരമായ ഇടപെടലുകൾ നടത്തണമെന്നും ദേശീയ പാതയോരങ്ങളിൽ ഉപജീവന മാർഗം കണ്ടെത്തിയിരുന്ന തൊഴിലാളികൾ ദേശീയ പാത പ്രവർത്തി ആരംഭിച്ചത് മുതൽ തൊഴിലെടുക്കാൻ കഴിയാതെ വലിയ പ്രയാസത്തിലാണ് ഇത്തരം തൊഴിലാളികളുടെ പുനരധിവാസ കാര്യത്തിൽ ബന്ധപ്പെട്ട അധികാരികൾ പ്രത്യേക ഇടപെടലുകൾ നടത്തണമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. ക്ഷേമനിധിയുമായി ബന്ധപ്പെട്ട കാര്യങ്ങളടക്കം ഈ മേഖലയിലെ തൊഴിലാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ സമ്മേളനം ചർച്ച ചെയ്തു.

സമ്മേളനം എസ്.ടി.യു ദേശീയ വൈസ് പ്രസിഡൻ്റ് എ.അബ്ദുൾ റഹ്മാൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ ജില്ലാ പ്രസിഡൻ്റ് അഷ്റഫ് എടനീർ അദ്ധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി കെ.എം മുഹമ്മദ് റഫീഖ് സ്വാഗതം പറഞ്ഞു എസ്.ടിയു സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി മുഹമ്മദ് അഷ്റഫ് മുഖ്യപ്രഭാഷണം നടത്തി.ജില്ലാ ട്രഷറർ പി.ഐ.എ ലത്തീഫ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം എസ്.ടിയു ദേശീയ സെക്രട്ടറി ബീഫാത്തിമ ഇബ്രാഹിം സംസ്ഥാന സെക്രട്ടറി സെക്രട്ടറി ഷരീഫ് കൊടവഞ്ചി ജില്ലാ ജനറൽ സെക്രട്ടറി മുത്തലിബ് പാറക്കെട്ട് വി മുഹമ്മദ് ബേഡകം,മുസ്തഫ കല്ലൂരാവി,മുഹമ്മദ് ചെമ്മനാട്,താജുദ്ധീൻ പുളിക്കൂർ പ്രസംഗിച്ചു.

ജില്ലാ ഭാരവാഹികളായി അഷ്‌റഫ് എടനീർ (പ്രസിഡൻ്റ്) വി.മുഹമ്മദ് ബേഡകം,ഇബ്രാഹിം കെ.എച്ച്,കെ.രവീന്ദ്രൻ,ബി.എ അബ്ബാസ് (വൈസ് പ്രസിഡൻ്റ്) കെ.എം മുഹമ്മദ് റഫീഖ് (ജനറൽ സെക്രട്ടറി) 

ആസിഫ് മഞ്ചേശ്വരം,താജുദ്ധീൻ തായലങ്ങാടി,സാബു വി. നെല്ലിക്കുന്ന്,മുഹമ്മദ് കുഞ്ഞി പള്ളംങ്കോട് (സെക്രട്ടറി) മുസ്തഫ കല്ലൂരാവി (ട്രഷറർ)

Hot Topics

Related Articles