Monday, August 25, 2025
spot_img

അതിഗംഭീരം;ജന നിബിഡം.പുതു ചരിത്രം ഈ ഉപ്പളക്കാർ സംഗമം

ദുബായ്:യുഎഇ ഉപ്പളക്കാർ കൂട്ടായ്മ ദുബായിൽ സംഘടിപ്പിച്ച ഈദ് അൽ ഇത്തിഹാദ് ആഘോഷ സംഗമത്തിൽ ആയിരങ്ങൾ സംബന്ധിച്ചു. മൂന്ന് മാസമായി നടന്ന് വരുന്ന ഉപ്പളക്കാർ പ്രീമിയർ ലീഗ് (യു പി എൽ) ചാപ്റ്റർ 2വിന്റെ സമാപനത്തോടനുബന്ധിച്ചാണ് യു എ ഇയുടെ അമ്പത്തിമൂന്നാം ദേശീയ ദിനാഘോഷമായ ഈദ് അൽ ഇത്തിഹാദ് ഖിസൈസിലെ സൽമാൻ ഫാർസി ഇറാനിയൻ സ്കൂൾ ഗ്രൗണ്ടിൽ അതി ഗംഭീരമായി കൊണ്ടാടിയത്. അമ്പത്തിമൂന്നാം ദേശീയദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ അമ്പത്തിമൂന്ന് കിലോഗ്രാമിന്റെ കൂറ്റൻ കേക്ക് ആഘോഷത്തിന്റെ പൊലിമ വർധിപ്പിച്ചു. ഫുട്ബാൾ പ്രീമിയർ ലീഗിൽ സിറ്റിസൺ സ്പോർട്സ് ക്ലബ് ചാമ്പ്യന്മാരായി. സെഡ് ഗയ്‌സ് അദീകയാണ് റണ്ണേഴ്‌സ് അപ്പ്. സംഗമത്തിലേക്കെത്തിച്ചേർന്ന നൂറു കണക്കിന് ഉപ്പളക്കാർക്ക് ആവേശം പകർന്ന് മഞ്ചേശ്വരം മണ്ഡലം തല അണ്ടർ 15 ഫുട്ബാൾ മാച്ചും അരങ്ങേറി. പ്രമുഖ ഗായകരുടെ സംഗീത വിരുന്നും സദസ്സിനെ ഉല്ലാസഭരിതരാക്കി.
പ്രവാസ ജീവിതത്തിന് വിരാമമിട്ട് ഇന്ത്യയിലേക്ക് മടങ്ങുന്ന അബ്ദുള്ള പുതിയോത്ത്,കായിക രംഗത്ത് ദേശീയ തലത്തിൽ സമ്മാനങ്ങൾ കരസ്ഥമാക്കിയ നിഹാദ് അയ്യൂർ, ജനപ്രതിനിധിയും യുവനേതാവുമായ ഗോൾഡൻ റഹ്മാൻ, പ്രവാസ മേഖലയിൽ നിറഞ്ഞ് നിൽക്കുന്ന സാമൂഹ്യ പ്രവർത്തകൻ ഇബ്രാഹിം ബേരികെ, ഔഷധി ക്യൂർ പ്രതിനിധി ഖൈസ് ഒളയം, വ്യവസായികളായ അസീസ് അയ്യൂർ,ജബ്ബാർ ബൈദല, സോഷ്യൽ മീഡിയ പ്രതിഭ ഫാസ് ഖാലിദ് മൂസ എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു.ചാപ്റ്റർ ടുവിന്റെ വിജയകരമായ നടത്തിപ്പിന് അഹോരാത്രം പ്രവർത്തിച്ച ഇദ്‌രീസ്‌ അയ്യൂർ, ജമാൽ പുതിയോത്ത് എന്നിവരെ സംഘാടകർ ആദരിച്ചു. ഹനീഫ് സ്വപ്നക്കൂട്, അബ്ദു കൈസർ, ഇമ്രാൻ സ്‌കൈലൈറ്റ്, അബ്ദുള്ള ബൈദല, നൗഷാദ് കണ്ണൂർ, റിയാസ് കണ്ണൂർ, സലാം, ആഫ്രോസ്,ഹനീഫ് ഗ്യാസ്ടെക്, റഫീഖ് ബി എസ് സി ബപ്പായിത്തൊട്ടി തുടങ്ങിയവർ സന്നിഹിതരായിരുന്നു. സിദ്ദീഖ് ബപ്പായിത്തൊട്ടി, സുബൈർ കുബണൂർ, ഖാലിദ് മണ്ണംകുഴി,ഇഖ്‌ബാൽ മണിമുണ്ട, അൻവർ മുട്ടം, അഷ്പാക് സിറ്റിസൺ, ആബിദ് ബപ്പായിത്തൊട്ടി, സജ്ജാദ് മണിമുണ്ട, സർഫ്രാസ് മജൽ, അസ്ഫാൻ കുക്കാർ, താഹിർ ബപ്പായിത്തൊട്ടി, റഹീം ഉപ്പള ഗേറ്റ്, റഹീം എച്ച് എൻ, അഷ്‌റഫ് കാപ്പാട്, നഈം മജൽ, അക്ബർ പെരിങ്കടി, ബഷീർ ഐ കെ, ഫാറൂഖ് ഉപ്പള ഗേറ്റ്, ആഷിക് മൂസോടി, ജാവേദ് ബപ്പായിത്തൊട്ടി, ഷംസു കുബണൂർ, അഖീൽ ഉപ്പള, ഇഖ്‌ബാൽ പച്ചിലമ്പാറ, റിബാസ്, സൈഫു ഉപ്പള, സീഷാൻ മണിമുണ്ട, കബീർ മുഹമ്മദ്, ഖലീൽ പാൽ തുടങ്ങിയവർ നേതൃത്വം നൽകി.

Hot Topics

Related Articles