അബുദാബി കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ഡിസംബർ 28ന് സംഘടിപ്പിക്കുന്ന
‘മഹർജാൻ ഉദുമ ഫെസ്റ്റ്’ന്റെ മെഹന്ദി ഫെസ്റ്റ് പോസ്റ്റർ പ്രകാശനം കാസറഗോഡ് ജില്ലാ കെഎംസിസി പ്രസിഡണ്ട് അബ്ദുൽറഹ്മാൻ ചേക്കു ഹാജി നിർവഹിച്ചു.
യുഎയിലെ ഉദുമക്കാരുടെ കുടുംബ സംഗമം ,കലാ പരിപാടികൾ , സാംസ്‌കാരിക സമ്മേളനം ,വിവിധ മത്സരങ്ങൾ , അവാർഡ്ദാനം തുടങ്ങി നിരവധി പരിപാടികളാണ് മഹർജാൻ ഉദുമയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്. അബുദാബി കെഎംസിസി വൈസ് പ്രസിഡണ്ട് അനീസ് മാങ്ങാട് ,മഹർജാൻ സ്വാഗത സംഘ കമ്മിറ്റി ചെയർമാൻ നൗഷാദ് മിഹ്റാജ് ,ജനറൽ കൺവീനർ ഹനീഫ മീത്തൽ മാങ്ങാട് , മണ്ഡലം നിരീക്ഷകൻ ഹനീഫ ചള്ളങ്കയം ,ചീഫ് കോർഡിനേറ്റർ നാസർ കോളിയടുക്കം ,രക്ഷാധികാരി സലാം ആലൂർ, എന്നിവർ സംബന്ധിച്ചു.