അബുദാബി കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ഡിസംബർ 28ന് സംഘടിപ്പിക്കുന്ന
‘മഹർജാൻ ഉദുമ ഫെസ്റ്റ്’ന്റെ കുട്ടികൾക്കുള്ള ഫാഷൻ ഷോ മത്സരത്തിന്റെ പോസ്റ്റർ പ്രമുഖ വ്യവസായി മങ്കയം അസീസ് നിർവഹിച്ചു
യുഎയിലെ ഉദുമക്കാരുടെ കുടുംബ സംഗമം ,കലാ പരിപാടികൾ, സാംസ്‌കാരിക സമ്മേളനം ,വിവിധ മത്സരങ്ങൾ , അവാർഡ്ദാനം തുടങ്ങി നിരവധി പരിപാടികളാണ് മഹർജാൻ ഉദുമയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്. മഹർജാൻ സ്വാഗത സംഘ കമ്മിറ്റി ചെയർമാൻ നൗഷാദ് മിഹ്റാജ് ,ജനറൽ കൺവീനർ ഹനീഫ് മീത്തൽ മാങ്ങാട്, ട്രഷറർ അഷ്‌റഫ് മൊവ്വൽ ,ഫൈനാൻസ് ചെയർമാൻ അബ്ദുൽറഹിമാൻ പൊവ്വൽ ,ചീഫ് കോഡിനേറ്റർ നാസർ കോളിയടുക്കം,രക്ഷാധികാരി സലാം ആലൂർ എന്നിവർ സംബന്ധിച്ചു