കടൽ കടന്ന് മൺപാത്ര നിർമ്മാണം
കേരളത്തിന്റെ പെരുമയും സംസ്കാരവും വത്തിക്കാനിലെത്തിച്ച നിംസ് മെഡിസിറ്റി എംഡി എംഎസ് ഫൈസൽഖാനെ
കേരള മൺപ്പാത്ര സമുദായ സഭ ആദരവ് അറിയിച്ചു സഭ സംസ്ഥാന സെക്രട്ടറി,സനൽ കുമാർ,തൊഴുക്കൽ ശാഖാ പ്രസിഡൻറ്,വിജയകുമാർ,കൗൺസിലർമാരായ,സുകുമാരി വേണുഗോപാൽ ശാഖാ ട്രഷറർ രതീഷ് തുടങ്ങിയവർ നിംസിൽ എത്തിയാണ്.എം.എസ് ഫൈസൽ ഖാന് ആദരവറിയച്ചത്
ശിവഗിരി മഠം സംഘടിപ്പിച്ച ലോക സർവ്വമത സമ്മേളനത്തിൽ പങ്കെടിക്കാനാണ് മുസ്ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജിയുടെ മകളുടെ ഭർത്താവും നിംസ് എം.ഡിയുമായ എം.എസ് ഫൈസൽ ഖാൻ വത്തിക്കാനിൽ എത്തിച്ചേർന്നത് . ഇന്ത്യയെ പ്രതിനിധീകരിച്ച് റോമിലെത്തിയ എം.എസ് ഫൈസൽ ഖാൻ ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തിത്വങ്ങൾ ഫ്രാൻസിസ് മാർപ്പാപ്പ പങ്കെടുത്ത സർവ്വമത സമ്മേളനത്തിൽ പങ്കെടുത്തു .
നെയ്യാറ്റിൻകരയുടെ മണ്ണിൽ നിന്നും നിർമ്മിച്ച മൺപാത്രങ്ങൾ എം. എസ് ഫൈസൽ ഖാൻ ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് സമ്മാനമായി നൽകി.
അഭിമാനമായ നിംസ് ജി.ഐ.ആർ പ്രോജക്ടിലൂടെയാണ്
ഒരു കാലഘട്ടത്തിന്റെ തൊഴിൽ പെരുമയും സംസ്കാരവുമായിരുന്ന കേരളത്തിലെ മൺപാത്ര നിർമ്മാണം ഇന്ന് കടൽ കടന്ന് വത്തിക്കാനിൽ എത്തിയതും വലിയ തരത്തിൽ ചർച്ചകൾക്ക് വഴിയൊരുക്കിയതും.
രാജ്യത്തെ ആദ്യ നെറ്റ് സീറോ എമിഷന് തുടക്കം കുറിച്ച നിംസ് മെഡിസിറ്റി,ഹരിത വ്യാവസായിക പദ്ധതിയുമായി ബന്ധപ്പെട്ട് നിൽക്കുന്ന വ്യവസായമായതുകൊണ്ട് തന്നെയാണ് നിംസ് മെഡിസിറ്റി എം.ഡി.എം.
എസ് ഫൈസൽ ഖാൻ വത്തിക്കാൻ യാത്രയിൽ ഒരു സംസ്കാരത്തിന്റെ പ്രതീകമായ മൺപാത്രങ്ങളെ കൂടെ കൂട്ടിയത്
ഇന്ന് വളരെ പ്രതിസന്ധിലായിട്ടുള്ള ഇത്തരം പരമ്പരാഗത വ്യവസായ മേഖലയെ കൈപിടിച്ചുയർത്തുവാനുള്ള ദൗത്യമാണ് നിംസ് ജി. ഐ.ആർ പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.