ഉദുമ:മാനദണ്ഡങ്ങൾ പാലിക്കാതെ പക്ഷപാതപരമായാണ് ഉദുമ പഞ്ചായത്തിൽ വാർഡ് വിഭജനത്തിന്റെ കരട് തയ്യാറാക്കിയതെന്ന് യുഡിഎഫ് പഞ്ചായത്ത് കൺവെൻഷൻ കുറ്റപ്പെടുത്തി.പ്രകൃതിദത്ത അതിരുകളെ മറികടന്നും ജനസംഖ്യാനുപാതം പാലിക്കാതെയും, പഞ്ചായത്ത് ഭരണം എൽഡിഎഫിന് അനുകൂലമാക്കുവാൻ നിലവിലെ പഞ്ചായത്ത് ഭരണാധികാരികളും ഉദ്യോഗസ്ഥരും ഒത്തു കളിച്ചുകൊണ്ട് അശാസ്ത്രീയമായിട്ടാണ് വാർഡ് വിഭജനം നടത്തിയത്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. യുഡിഎഫ് ഉദുമ പഞ്ചായത്ത് കൺവീനറായി നിയമിതനായ ബി ബാലകൃഷ്ണനെ അനുമോദിച്ചു.ഡിസിസി ജനറൽ സെക്രട്ടറി ഗീത കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ ബി എം ഷെരീഫ് അധ്യക്ഷത വഹിച്ചു. ഉദുമ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ വി ഭക്തവത്സലൻ, ഉദുമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ എ മുഹമ്മദലി. ഹമീദ് മാങ്ങാട്, മുഹമ്മദ് പാഷ,പ്രഭാകരൻ തെക്കേക്കര, എം എച്ച് മുഹമ്മദ് കുഞ്ഞി, ശ്രീധരൻ വയലിൽ, കൃഷ്ണൻ മാങ്ങാട്,അൻവർ മാങ്ങാട്,തിലകരാജൻ മാങ്ങാട് ശംഭു ബേക്കൽ,കാദർ കാത്തിം,തുടങ്ങിയവർ പ്രസംഗിച്ചു.