Monday, August 25, 2025
spot_img

മഹർജാൻ ഉദുമ ഫെസ്റ്റ് മുട്ടിപ്പാട്ട് മത്സര പോസ്റ്റർ പ്രകാശനം ചെയ്തു

അബുദാബി കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന
‘മഹർജാൻ ഉദുമ ഫെസ്റ്റ്’ ഡിസംബർ 28ന് അബുദാബിയിൽ. യുഎഇയിലെ പ്രവാസികളായ ഉദുമ മണ്ഡലം നിവാസികൾക്കായി വിത്യസ്തമായ നിരവധി പരിപാടികളാണ് മഹർജാൻ ഉദുമ ഫെസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഫെസ്റ്റിൻറെ ഭാഗമായുള്ള മുട്ടിപ്പാട്ട് മത്സരം പരിപാടിയുടെ പോസ്റ്റർ പ്രകാശനം സഫാരി ഗ്രൂപ്പ് ഡയറക്ടർ സൈനുൽ ആബിദീൻ നിർവഹിച്ചു. യുഎയിലെ പ്രശസ്തരായ പതിനാറ് മുട്ടിപ്പാട്ട് ടീമുകൾ മാറ്റുരക്കും. അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടന്ന പോസ്റ്റർ പ്രകാശന ചടങ്ങിൽ അബുദാബി കെഎംസിസി സംസ്ഥാന കമ്മിറ്റി പ്രസിഡന്റ്‌ ഷുക്കൂറലി കല്ലിങ്ങൽ, ജനറൽ സെക്രട്ടറി സിഎച്ച് യൂസഫ്, ട്രഷറർ പികെ അഹ്മദ്, വൈസ് പ്രസിഡന്റുമാരായ അനീസ് മാങ്ങാട്, അഷ്‌റഫ്‌ പൊന്നാനി, റഷീദ് പട്ടാമ്പി സെക്രട്ടറിമാരായ ഷാനവാസ്‌ പുളിക്കൽ, ഖാദർ ഒളവട്ടൂർ മഹർജാൻ ചെയർമാൻ നൗഷാദ് മിഹ്റാജ്, ട്രഷറർ അഷ്‌റഫ്‌ മവ്വൽ, കോഡിനേറ്റർ നാസർ കോളിയടുക്കം വൈസ് പ്രസിഡന്റ്‌ ഹബീബ് ചെമ്മനാട് തുടങ്ങിയവർ സംബന്ധിച്ചു.

Hot Topics

Related Articles