Friday, November 1, 2024
spot_img

പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) പദ്ധതി പിന്നോക്ക വിഭാഗത്തിനും വികലാംഗരായവർക്കും കൂടി അവസരം ലഭിക്കണം:രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

കാസർകോട്:പിഎംഎവൈ പദ്ധതിയിൽ 2024-25 വർഷത്തിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രധാന മന്ത്രി ഔപചാരികമായി ഉദ്ഘാടനം ചെയ്യാൻ ഒരുങ്ങുമ്പോൾ അർഹരായ പല ഗുണഭോക്താക്കളും പ്രത്യേകിച്ച് പിന്നോക്ക വിഭാഗവും അംഗ പരിമിതരും ഉൾപ്പെടുന്നവർക്ക് കൂടി പരിഗണന കിട്ടുന്ന രീതിയിൽ പ്രത്യേക കാറ്റഗറിയും നിശ്ചിത ശതമാനവും നീക്കി വെക്കാൻ ആവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പ്രധാനമന്ത്രിക്കും, ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്കും കത്ത് അയച്ചതായി രാജ്മോഹൻ ഉണ്ണിത്താൻ എംപി അറിയിച്ചു പിഎംഎവൈ-ജിയുടെ 2024-25 സാമ്പത്തിക വർഷത്തേക്കു എല്ലാ ജില്ലകൾ/ബ്ലോക്കുകൾക്കായി അനുവദിച്ചിട്ടുള്ള ടാർഗറ്റിൻ്റെ ഭാഗമായി, അനുവദിച്ച ഗുണഭോക്താക്കൾക്ക് സഹായത്തിൻ്റെ ആദ്യ ഗഡു നൽകുന്നതിന്. ടാർഗെറ്റിൽ ന്യൂനപക്ഷങ്ങൾക്കും ശാരീരികമായി വെല്ലുവിളി ഉയർത്തുന്ന വിഭാഗങ്ങൾക്കും പ്രത്യേക പ്രൊവിഷൻ ശതമാനം ഇല്ല .ഇത് നിലവിൽ മറ്റുള്ളവരുടെ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടാണ് ഉള്ളത് .ഗുണഭോക്താക്കളിൽ പലരും ഈ പ്രശ്‌നം പരിഹരിക്കാൻ എംപിയെ സമീപ്പിച്ചതായും ആയതിന്റെ അടിസ്ഥാനത്തിൽ
അർഹമായ പ്രാധാന്യം നൽകുകയും ബന്ധപ്പെട്ട അധികാരികളുമായി ബന്ധപ്പെടുന്നതിന് ആവശ്യമായ ക്രമീകരണം നടത്തി, പിഎംഎവൈ പദ്ധതിയിൽ ഗുണ ഭോക്താവായി തിരഞ്ഞെടുക്കാൻ ലക്ഷ്യമിട്ടുള്ള ന്യൂനപക്ഷങ്ങൾക്കും ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും പ്രത്യേക വിഭാഗമാക്കി നിശ്ചിത ശതമാനം ഉൾപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും,ഗുണഭോക്താക്കൾ. ഒരു പ്രത്യേക വിഭാഗത്തിൽ മതിയായ ഗുണഭോക്താക്കൾ സ്ഥിരം വെയിറ്റ് ലിസ്റ്റിൽ ഇല്ലെങ്കിൽ ഒരു ഗ്രാമപഞ്ചായത്തിൽ നിന്ന് മറ്റൊരു ഗ്രാമപഞ്ചായത്തിലേക്ക് ടാർഗെറ്റ് മാറ്റുന്നതിന് ചില ക്രമീകരണങ്ങൾ ഉണ്ടായിരിക്കണമെന്ന് അഭ്യർത്ഥിചതു അനുസരിച്ചു.കേന്ദ്ര സർക്കാരിൽ നിന്നും അനുകൂലമായ ഉത്തരവുകൾ പ്രതീക്ഷിക്കുന്നതായി എംപി കൂട്ടി ചേർത്തു

Hot Topics

Related Articles