Saturday, February 7, 2026
spot_img

ഷിരൂറിൽ ഡ്രഡ്ജിങ്ങിൽ കിട്ടിയ ക്രാഷ് ഗാർഡ് അർജുൻ ഓടിച്ച ലോറിയുടേതെന്ന് ലോറിയുടമ മനാഫ്

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള ഡ്രഡ്ജിങ്ങിൽ ക്കിട്ടിയ ക്രാഷ് ഗാർഡ് അർജുൻ ഓടിച്ച വണ്ടിയുടേതെന്ന് ലോറിയുടമ മനാഫ്. . നേരത്തെ. ഇത് വീണ ഇലക്ട്രിക് ടവറിന്റെ ഒരുഭാഗവും ഒരു കെട്ട് കയറും കണ്ടെത്തിയിരുന്നു. നാവിക സേന സംഘം മാര്‍ക്ക് ചെയ്ത സ്ഥലത്ത് നിന്നാണ് കയര്‍ കിട്ടിയത്. കണ്ടെത്തിയ കയർ അർജുൻ ഓടിച്ച ലോറിയുടേതാണെന്ന് വാഹനത്തിന്‍റെ ഉടമ മനാഫ് പ്രതികരിച്ചു.

ഇനിയും നീളത്തിൽ കയർ ഉണ്ടെന്നും ഇതിൻ്റെ അറ്റം പിടിച്ച് പോയാൽ ലോറിയിലേക്ക് എത്താനാകുമെന്നാണ് പ്രതീക്ഷയെന്നും മനാഫ് പറയുന്നു. ഇപ്പോൾ തെരയുന്ന ഭാഗത്ത് തന്നെ ലോറി ഉണ്ടാകുമെന്ന് കരുതുന്നുവെന്നും മനാഫ് പറ‍ഞ്ഞു.

Hot Topics

Related Articles