Monday, August 25, 2025
spot_img

കാസർകോട് നഗരസഭ മുൻ കൗൺസിലർ കുഞ്ഞി മൊയ്‌തീൻ ബാങ്കോട് നിര്യാതനായി

കാസർകോട്:‍ നഗരസഭാ മുന്‍ കൗണ്‍സിലറും തളങ്കര ബാങ്കോട് വാര്‍ഡ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയുമായ എം. കുഞ്ഞിമൊയ്തീന്‍ (53) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 3 മണിയോടെയായിരുന്നു അന്ത്യം. അപസ്മാര രോഗവും തുടര്‍ന്നുണ്ടായ ഹൃദയാഘാതവുമാണ് മരണ കാരണം. ജദീദ് റോഡ് അന്നിഹ്മത്ത് ജദീദ് മസ്ദിന്റെ ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തളങ്കര പാലിയേറ്റീവ് കെയറിന്റെ സ്ഥാപക ഗവേണിംഗ് ബോഡി മെമ്പറും സജീവപ്രവര്‍ത്തകനുമാണ്.
ബാങ്കോട്ടെ പരേതനായ പീടേക്കാരന്‍ മില്ലില്‍ മാമുവിന്റെയും റുഖ്യാബിയുടെയും മകനാണ്. ഭാര്യ: സാജിദ. മക്കള്‍: ഷബീല്‍ (ഖത്തര്‍), ഹാഫിള് സുഹൈല്‍ (കോഴിക്കോട്), സയീദ്, റുഖിയത്ത് ഷസ. സഹോദരങ്ങള്‍: അബ്ദുല്‍ റഹ്മാന്‍ എം. (മുന്‍ പ്രവാസി), ലുക്മാനുല്‍ ഹക്കീം എം. (ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി പ്രസിഡണ്ട്, തളങ്കര പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍), അഫ്‌സ, സുഹ്‌റ, സഫിയ, റാബിയ, സുമയ്യ.

Hot Topics

Related Articles