ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് അവതരിപ്പിക്കും മുമ്പ് പ്രതിപക്ഷ പാർട്ടികളുമായി സർക്കാർ ആശയവിനിമയം നടത്തി. സമവായത്തിന് ശ്രമിക്കുമെന്ന് കേന്ദ്ര സർക്കാർ. മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, അർജുൻ റാം മേഘ്‌വാൾ, കിരൺ റിജിജു എന്നിവർ പ്രതിപക്ഷ പാർട്ടികളുമായിചർച്ച നടത്തും. ബില്ല് ശീതകാല സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കാൻ സാധ്യത കുറവാണെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. ബില്ല് സംയുക്ത പാർലമെന്ററി സമിതിക്ക് വിടാനും തയാറാണെന്നും സർക്കാർ വൃത്തങ്ങൽ അറിയിക്കുന്നു.
ഒന്നാമത്തെ ഘട്ടത്തിൽ ലോക്സഭാ – നിയമസഭാ തെരഞ്ഞെടുപ്പുകളും, രണ്ടാം ഘട്ടത്തിൽ തദ്ദേശ തെരഞ്ഞെടുപ്പുകൾ എന്നിങ്ങനെ, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി നടപ്പാക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം